ആഷ്ഫോര്‍ഡ് : ആഷ്ഫോര്‍ഡ് മലയാളികളെ വേദനയിലാഴ്ത്തി രണ്ടാഴ്ച മുൻപ് മരണത്തിന് കീഴടങ്ങിയ നേഹ രാജു (23) വിന്റെ സംസ്കാരം നാളെ. കെന്റിലെ ആഷ്ഫോഡില്‍ താമസിക്കുന്ന മണര്‍കാട് സ്വദേശികളായ ദമ്പതികളുടെ മകളാണ് നേഹ. ഇന്ന് വൈകിട്ട് ആറു മുതൽ എട്ടുവരെ പ്രിയപ്പെട്ടവർക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ അവസരമുണ്ട്. നാളെ ഉച്ചയ്ക്ക് സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഇരു ചടങ്ങുകളും ആഷ്ഫോര്‍ഡിലെ സെന്റ് തെരേസ പള്ളിയിലാണ് നടക്കുക. തുടർന്ന് നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് മൃതദേഹം ബൈബ്റൂക് സെമിത്തേരിയില്‍ സംസ്കരിക്കും.
മികച്ച മാർക്കോടെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നേഹ ജോലി സംബന്ധമായി അകലെയുള്ള പട്ടണത്തിലാണ് താമസിച്ചിരുന്നത്. നേഹയുടെ മരണം സംബന്ധിച്ച് ‘താമസ സ്ഥലത്തു മരിച്ച നിലയില്‍ കാണപ്പെട്ടു’ എന്ന വിവരമാണ് പോലീസിൽ നിന്ന് ലഭിക്കുന്നത്. എല്ലാവരുമായി നല്ല സ്നേഹബന്ധം പുലർത്തി ജീവിച്ചിരുന്ന നേഹയുടെ അപ്രതീക്ഷിത മരണം ഒരു കുടുംബത്തെ മാത്രമല്ല, ഒരു നാടിനെ ഒട്ടാകെ പിടിച്ചുലച്ചു.
ജോലി സ്ഥലത്തും മറ്റും ഏവര്‍ക്കും പ്രിയപ്പെട്ട പെരുമാറ്റ രീതിയായിരുന്നു നേഹയുടേത്. ആഷ്ഫോഡ് മലയാളികൾ നേഹയുടെ മരണം ഞെട്ടലോടെയാണ് കേട്ടത്. തുടർന്ന്, നേഹയുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും ആശ്വസിപ്പിക്കാന്‍ ഉള്ള ശ്രമത്തിലായിരുന്നു ആഷ്ഫോഡ് മലയാളികൾ .
നേഹ രാജുവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply