തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ ജയില്‍ മേധാവി ഡി.ജി.പി: സുധേഷ് കുമാറിന്റെ മകള്‍ കുറ്റക്കാരിയെന്നു റിപ്പോര്‍ട്ട്. ഐ.പി.സി. 294 (ബി), 324, 322 വകുപ്പുകള്‍ ചുമത്തിയുള്ള പ്രഥമവിവര റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

കാലില്‍ കാര്‍ കയറ്റിയിറക്കിയെന്നും സ്ത്രീത്വത്തെ അപമാനിച്ച് കൈയില്‍ കയറിപ്പിടിച്ചെന്നുമുള്ള പരാതിയില്‍ കഴമ്പില്ലെന്നു കണ്ടെത്തി തള്ളിക്കളയാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. കുറ്റപത്രം തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതിയില്‍ ഉടന്‍ സമര്‍പ്പിക്കും. കേസില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനലറില്‍നിന്നു ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2018 ജൂണ്‍ 13-ന് തിരുവനന്തപുരം കനകക്കുന്നിനു സമീപം പോലീസ് ഡ്രൈവര്‍ക്കു മര്‍ദനമേറ്റെന്നാണു കേസ്. സംഭവത്തിനു ദൃക്‌സാക്ഷികളില്ല. റോഡിലെ സി.സി. ടിവി ക്യാമറ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടലുണ്ടായി. അന്വേഷണ റിപ്പോര്‍ട്ടില്‍ പിഴവുകളുണ്ടെന്നും കോടതിയില്‍ നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടി കുറ്റപത്രസമര്‍പ്പണം വലിച്ചുനീട്ടി.

അന്വേഷണസംഘത്തിലെ പ്രധാനിയെ വിളിച്ചുവരുത്തി സ്വാധീനിക്കാനും ശ്രമം നടന്നു. എന്നാല്‍, ഉദ്യോഗസ്ഥന്‍ ഉറച്ചുനിന്നതോടെ ഈ നീക്കം പാളി. എതിര്‍പ്പുകളും പ്രലോഭനങ്ങളും അതിജീവിച്ചാണ് അനേ്വഷണസംഘം റിപ്പോര്‍ട്ട് തയാറാക്കിയത്. പ്രഭാതസവാരിക്ക് ഔദ്യോഗികവാഹനത്തില്‍ സുേധഷ്‌കുമാറിന്റെ മകളും ഭാര്യയുമായി കനകക്കുന്നിലെത്തിയപ്പോള്‍ പോലീസ് ഡ്രൈവര്‍ക്കു മര്‍ദനമേെറ്റന്നാണു പരാതി.