ഹരിഗോവിന്ദ് താമരശ്ശേരി

എലിസബത്ത് രാജ്ഞിയുടെ 70 വർഷത്തെ സേവനം രാജ്യം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി വെസ്റ്റ് മിനിസ്റ്റർ അബ്ബെയിൽ അരങ്ങേറിയ പ്രത്യേക ആഘോഷ പരിപാടികളിലേക്ക് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരിൽ മലയാളി സാന്നിധ്യവും. സംഗീത നാടക അക്കാദമിയുടെ ബിസ് മില്ല ഖാൻ യുവ പുരസ്കാരം കരസ്ഥമാക്കിയ അരുണിമ കുമാറിൻ്റെ നൃത്തസംഘത്തിനൊപ്പമാണ് മലയാളിയായ ശ്രീദേവി സിജോ ആഘോഷ പരിപാടികളുടെ ഭാഗമായത്.

WhatsApp Image 2024-12-09 at 10.15.48 PM

പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ആദ്യ ബ്രിട്ടീഷ് രാജകുടുംബാംഗമായ എലിസബത്ത് രാഞ്ജിയുടെ ജൂബിലി ആഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ അത്യധികം സന്തോഷമുണ്ടെന്ന് ശ്രീദേവി സിജോ അറിയിച്ചു. യുകെയിൽ നേഴ്‌സായി ജോലി ചെയ്യുന്ന ശ്രീദേവി കുച്ചിപ്പുടി കലാകാരിയാണ്. തിരുവനന്തപുരം സ്വദേശികളായ രാധാകൃഷ്ണന്റെയും ശ്രീകലയുടെയും മകളായ ശ്രീദേവി ഭർത്താവ് സിജോയ്ക്കും മകൾ സമാന്തക്കുമൊപ്പം ലിങ്കൺഷെയറിൽ സ്ഥിരതാമസമാണ്.