മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പോപ്പുലർ ഫ്രണ്ട് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കിലും കണ്ണീർ വാതകവും പ്രയോഗിച്ചു.

പൊലീസ് ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോപ്പുലർ ഫ്രണ്ട് മാര്‍ച്ച്. കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രാവിലെ പതിനൊന്ന് മണിയോടെ കിഴക്കേക്കോട്ട ജംഗ്‌ഷനിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കൾ അടക്കം പങ്കെടുത്ത മാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് മാർച്ച് തടഞ്ഞതോടെയാണ് സംഘർഷത്തിലേക്ക് കടന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രവർത്തകർ പൊലീസ് ബാരിക്കേഡ് ചാടി കടക്കുകയും പൊലീസിന് നേരെ കുപ്പിയെറിയാനും തുടങ്ങി ഇതോടെയാണ് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചത്.

ജലപീരങ്കിയും കണ്ണീർവാതകവും കൊണ്ട് ആറ് പേർക്ക് പരുക്കേറ്റു. സംഘർഷത്തെ തുടർന്ന് ഇവിടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രണ്ടു മണിയോടെയാണ് പ്രവർത്തകർ പൂർണമായും പിരിഞ്ഞുപോയത്.