രാവിലെ വീട്ടിൽനിന്ന് സ്കൂളിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിയ അഞ്ചാം ക്ലാസുകാരി പിന്നീട് കണ്ടത് 16കാരനൊപ്പംസിനിമ തീയേറ്ററിൽ. കണ്ണൂരിൽ ആണ് സംഭവം.വാനിൽ സ്‌കൂളിലേക്ക് പുറപ്പെട്ട പതിനൊന്നുകാരിയെ കാണാതായി എന്ന വിവരത്തെ തുടർന്നാണു സ്കൂൾ അധികൃതരും പോലീസും ബന്ധുക്കളും തെരച്ചിൽ നടത്തിയത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കുട്ടികളെ സിനിമാ തിയേറ്ററിൽ കണ്ടെത്തുകയായിരുന്നു.

കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ പഠിക്കുന്ന അഞ്ചാംക്ലാസ് വിദ്യാർഥിനിയാണ് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 16 കാരനൊപ്പം ഇറങ്ങി തിരിച്ചത്. ചൊവ്വാഴ്ച രാവിലെ മുതലാണ് വിദ്യാർത്ഥിനിയെ കാണാതായത്. അധ്യാപകരും കണ്ണൂർ സിറ്റി പോലീസും നടത്തിയ തെരച്ചിലിലാണ് കണ്ണൂരിലെ തിയേറ്ററിൽ നിന്ന് കുട്ടിയെ കണ്ടെത്തകയും ചെയ്തു.

തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ് 16 കാരന്. താൻ സ്വന്തമായി വളർത്തിയ മുയലുകളെ വിറ്റ കാശുകൊണ്ടാണ് കണ്ണൂരിലെത്തിയതെന്ന് 16 കാരൻ പോലീസിനോട് പറഞ്ഞു.കുട്ടികൾ മുൻകൂട്ടി പ്ലാൻ ചെയ്താണ് കാണാൻ ശ്രമിച്ചതെന്ന് പോലീസ് കണ്ടെത്തി. തിങ്കളാഴ്ച രാത്രി വിദ്യാർഥിനി ക്ലാസ് ടീച്ചർക്ക് പനിയായതിനാൽ പിറ്റേന്ന് അവധിയായിരിക്കുമെന്നു സന്ദേശം അയച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർന്ന് പിറ്റേന്ന് ചൊവ്വാഴ്ച വിദ്യാർഥിനി സാധാരണ പോലെ വാനിൽ കയറി സ്‌കൂളിന്റെ മുന്നിൽ ഇറങ്ങി. തുടർന്ന് ഇവിടെ കാത്തുനിന്ന 16 കാരനൊപ്പം പോയി. കനത്ത മഴയായതിനാൽ സിനിമ കാണാൻ ഇരുവരും തിയറ്ററിൽ കയറുകയായിരുന്നു. അവിടുത്തെ, ശുചിമുറിയിൽ വച്ച് യൂണിഫോം മാറി കൈയിൽ കരുതിയിരുന്ന മറ്റൊരു വസ്ത്രം ധരിച്ചാണ് പെൺകുട്ടി സിനിമക്ക് കയറിയത്.

അതേസമയം വിദ്യാർഥിനി സ്‌കൂളിന്റെ മുമ്പിൽ വന്നു വാൻ ഇറങ്ങുന്നത് കണ്ട സഹപാഠിയാണ് കുട്ടി മുങ്ങിയെന്ന് അധ്യാപകരെ അറിയിച്ചത്. ഇതോടെ പരിഭ്രാന്തരായ സ്‌കൂൾ അധികൃതർ കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസും പി.ടി.എ അംഗങ്ങളും മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്.