അപ്പനായി വന്നവനും ചേട്ടനായി വന്നവനും ഒക്കെ ഉപയോഗിച്ചു. പുറമേ ചിരിച്ചു കാണിക്കുന്നുണ്ടെങ്കിലും എന്റെ ജീവിതം തകർന്നു. ഉറക്കമില്ല. ആരോടു ചിരിച്ചു സംസാരിക്കണം എന്നറിയാത്തപോലായി. അപ്പനായി വരുന്നവനും ചേട്ടനായി വരുന്നവനും എല്ലാവരും ഉപയോഗിക്കുകയാണ്. തന്നെക്കുറിച്ചു പറയുന്നവർ പറഞ്ഞു സന്തോഷിക്കട്ടെ. ഇപ്പോൾ സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല. കൂടുതൽ മോശക്കാരിയാകുകയേ ഉള്ളൂ. ലഹരി, പെൺവാണിഭ കേസുകളിൽ പലതവണ കുടുങ്ങി പൊലീസ് പിടിയിലായ നടി അശ്വതി ബാബു ഒരു മലയാളം ഓൺലൈനിനോട് പറഞ്ഞതാണിത്.
ഇനി എനിക്കൊരു മനുഷ്യമൃഗമായി ജീവിക്കാനാവില്ലെന്നു അശ്വനി പറയുന്നു. ’25 വയസ്സായി, കല്യാണം കഴിച്ചു കുടുംബത്തോടൊപ്പം കഴിയണമെന്നാ ണ്ആഗ്രഹിക്കുന്നത്. വലിയ ആഗ്രഹങ്ങളില്ല. 16–ാം വയസ്സിൽ പ്രണയിച്ച ആൾക്കൊപ്പം വീട്ടുകാരെ ഉപേക്ഷിച്ചു കൊച്ചിയിലെത്തിയ അശ്വതിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം വിശ്വസിച്ചു കൂടെ കൂട്ടിയ ആൾ തന്നെ ലഹരിക്ക് അടിമയാക്കി മറ്റുള്ളവർക്ക് കൈമാറി പണമുണ്ടാക്കുകയായിരുന്നെന്നും’ അശ്വതി തുറന്നു പറഞ്ഞിരിക്കുകയാണ്.
താൻ ചെയ്ത തെറ്റ് ഒരിക്കലും സമൂഹം അറിയാതെ സൂക്ഷിക്കുകയായിരുന്നു അശ്വതി. പക്ഷെ അവർ ജീവിക്കാൻ വിടില്ലെന്നാണ് അശ്വനി പറയുന്നത്. ‘എന്നെ നല്ല രീതിയിൽ പഠിപ്പിക്കണമെന്ന് അമ്മ ആഗ്രഹിച്ചതാണ്. സമൂഹത്തിൽ മോശപ്പെട്ട രീതിയിൽ ജീവിക്കണമെന്ന ആഗ്രഹിച്ചിരുന്നില്ല. പണം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഡ്രഗ്സ് കൊടുത്ത് ഒരാളെയും നശിപ്പിച്ചിട്ടില്ല. പക്ഷെ ഇവർ ചെയ്തതിനു തെളിവുണ്ട്. എല്ലാത്തിനും ഞാൻ സാക്ഷിയാണ്. വീട്ടുകാരോട് തനിക്ക് ജോലിയാണ് എന്നാണു പറഞ്ഞിരുന്നത്. ഞാൻ ഇപ്പോഴും ട്രീറ്റ്മെന്റിലാണ്. ഡ്രഗ്സ് അടി നിർത്തി. വിവാഹം കഴിച്ച് ഇതിൽ നിന്നെല്ലാം മാറിപ്പോകാനുള്ള ശ്രമമാണ്. ആറുമാസമായി ലഹരി ഉപയോഗിക്കുന്നില്ല. ഇനി എനിക്ക് പേടിക്കാതെ പറയാം കഴിയും’ അശ്വതി പറഞ്ഞിരിക്കുന്നു.
‘എനിക്ക് നഷ്ടമായത് ഇവർക്ക് തിരിച്ചു തരാൻ പറ്റുമോ? ആലോചിക്കുമ്പോൾ ഇതൊക്കെ എനിക്കു വേണ്ടതായിരുന്നോ? എനിക്ക് വീട്ടിൽ ആഹാരമില്ലായിരുന്നോ? അവർ എന്നെ നോക്കിയിട്ടില്ലായിരുന്നോ? എന്റെ വീട്ടുകാർ പറഞ്ഞു വിട്ടതാണോ എന്നെ? ഒരു സ്നേഹത്തിനു വേണ്ടി ചെയ്തതാണ് ഇങ്ങനെയൊക്കെ എത്തിയത് – അശ്വതി പറയുന്നു.
പ്രണയത്തിനായി വീട്ടുകാരെ ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ടപ്പോൾ വിശ്വസിച്ചവർ ലഹരിക്ക് അടിമയാക്കി തന്റെ ശരീരം വിറ്റു പണമുണ്ടാക്കുകയായിരുന്നെന്ന് അശ്വതി ആരോപിക്കുന്നു. ചെറിയ പ്രായത്തിലാണ് അശ്വതി കൊച്ചിയിൽ എത്തുന്നത്. അന്ന് ഒരു നേരത്തെ ഭക്ഷണവും വസ്ത്രവും ഉറങ്ങാൻ സ്ഥലവും മതിയായിരുന്നു. അയൽവാസികളും സുഹൃത്തുക്കളുമായ രണ്ടു പേര്‍ക്ക് നേരെയാണ് അശ്വനി ആരോണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഇരുവരും മാറിമാറി തന്നെ കൂട്ടിക്കൊണ്ടു പോയി വിൽക്കുകയും പണം സ്വന്തമാക്കി ബിസിനസ് കെട്ടിപ്പടുക്കുകയും ആയിരുന്നു. ഒടുവിൽ വിവാഹം കഴിക്കാത്തതിനെക്കുറിച്ചു തിരിച്ചു ചോദിച്ചു തുടങ്ങിയപ്പോൾ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ചു സമാധാനമായി ജീവിക്കാൻ തീരുമാനിച്ചിട്ടും വിടാതെ പിന്തുടർന്ന് ഉപദ്രവിക്കുകയാണെന്നും അശ്വതി പറഞ്ഞിരിക്കുന്നു.
‘എല്ലാവരും അറിയുന്ന അശ്വതി ലഹരിമരുന്നാണ്. ഞാൻ ഇതൊന്നും അടിക്കുന്ന ആളായിരുന്നില്ല. എന്റെ ജീവിതം എല്ലാവരും കൂടി തകർക്കുകയായിരുന്നു. എന്നെ മിസ് യൂസ് ചെയ്തതാണ്. എനിക്ക് പണമല്ല വേണ്ടത്. നീതിയാണ്. അറിയുന്നവർക്ക് ഇതെല്ലാം അറിയാം. പണവും പവറും ഉപയോഗിച്ച് നമ്മളെ മോശക്കാരിയാക്കും. അതു ചെയ്യിക്കുന്നവർ ശരിയാണ്. അവർ കാറിൽ നടക്കും, ട്രാവൽസ് മുതലാളിയാകും. അവസാനം നമ്മൾ കുപ്പയിലായി. അവർ ബെൻസിലാണ് ഇപ്പോൾ നടക്കുന്നത്. അശ്വതി പറയുന്നു.
Leave a Reply