ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ജീവിതച്ചെലവ് പ്രതിസന്ധിയിൽ കഴിയുന്ന കുടുംബങ്ങളെ സഹായിക്കാൻ റെസ്ക്യൂ പദ്ധതിയുമായി ലിസ് ട്രസ്. ഇതിന്റെ ഭാഗമായി ആദായനികുതി പരിധി ഉയർത്തുമെന്നും വാറ്റ് അഞ്ച് ശതമാനം കുറയ്ക്കുമെന്നും വാഗ്ദാനം ചെയ്തു. മൂല്യവർധിത നികുതി നിരക്കിൽ 5 ശതമാനം താൽക്കാലികമായി വെട്ടിക്കുറയ്ക്കാനുള്ള ന്യൂക്ലിയർ ഓപ്ഷനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

അതേസമയം, ഋഷി സുനക് അവതരിപ്പിച്ച ഊർജ ബിൽ കിഴിവ് നേതൃത്വം തള്ളിക്കളഞ്ഞതായാണ് വാർത്താ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പകരം പെൻഷൻകാർക്ക് ശീതകാല ഇന്ധന അലവൻസ് വർദ്ധിപ്പിക്കുക, ക്രെഡിറ്റിലുള്ളവരെ സഹായിക്കുക എന്നിങ്ങനെയുള്ള തീരുമാനങ്ങളിലാണ് നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യത. ദേശീയ ഇൻഷുറൻസ്, കോർപ്പറേഷൻ ടാക്‌സ് എന്നിവയുൾപ്പെടെ ഋഷി സുനക് ചുമത്തിയ ചില നികുതി വർദ്ധനകൾ മാറ്റാൻ അടുത്ത മാസം അടിയന്തര ബജറ്റ് നടത്തുമെന്ന് ലിസ് ട്രസ് പറഞ്ഞു.

പണപ്പെരുപ്പം 10.1 ശതമാനത്തിലെത്തുകയും അടുത്ത വർഷം ഇരട്ടിയാകുമെന്ന് ചിലർ പ്രവചിക്കുകയും ചെയ്തതോടെ, വലിയ തുകകൾ സമാഹരിക്കാനും ദശലക്ഷക്കണക്കിന് ആളുകളെ കൂടുതൽ നികുതി അടയ്ക്കുന്നതിലേയ്ക്ക് കൊണ്ടുവരാനുമാണ് ശ്രമം.