ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബെൽഫാസ്റ്റിൽ മരണമടഞ്ഞ ഡയാന സണ്ണിക്ക് ബുധനാഴ്ച യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും. ഇന്നലെ വൈകിട്ട് 4 മണി മുതൽ 8 മണി വരെ നടന്ന പൊതു ദർശനത്തിൽ ഒട്ടേറെ പേരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നത് . ഇന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 മണി വരെയും പൊതുദർശനത്തിന് അവസരം ഉണ്ടായിരിക്കും. റാവെൻഹിൽ റോഡിലെ റാവെൻഹിൽ ഫ്യൂണറൽ ഡയറക്ടേഴ്സിലാണ് പൊതുദർശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ബുധനാഴ്ച രാവിലെ 9. 30ന് സ്വഭവനത്തിലാണ് മൃത സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നത്. തുടർന്ന് ബാംഗോര്‍ സെന്റ് കോംഗാൽസ് സെമിത്തേരിയിലാണ് ഡയാനയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. മൃതസംസ്കാര ചടങ്ങുകൾക്ക് ഫാ. ജോസ് തെക്കുനിൽക്കുന്നത്തിൽ, ഫാ. പോൾ മോർലി എന്നീ വൈദികർ നേതൃത്വം നൽകും .

ഡയാനയുടെ അന്ത്യകർമ്മം നടക്കുന്ന പള്ളിയുടെയും സെമിത്തേരിയുടെയും വിലാസം താഴെ ചേർത്തിരിക്കുന്നു.

പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം

Ravenhill Funeral Directors, 334 Ravenhill Road, Belfast BT6 8GL

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശുശ്രൂഷാ ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ വിലാസം

St Comgall’s Church, Bangor, BT23 3DS

സെമിത്തേരിയുടെ വിലാസം

Clandeboye Cemetery, 300 Old Belfast Road, Bangor, BT19 1RH

മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ നേഴ്സിങ് വിദ്യാർത്ഥിനിയായ ഡയാനയുടെ മരണത്തിന്റെ ആഘാതത്തിലാണ് കുടുംബം . ബെൽഫാസ്റ്റിൽ താമസിക്കുന്ന സണ്ണി തയ്യിലിൻെറയും ആൻസിയുടെയും മകളായ ഡയാന ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് മരണമടഞ്ഞത്.

ഡെന്നിസ്, മെർലിൻ എന്നിവരാണ് ഡയാനയുടെ സഹോദരങ്ങൾ .