ജയൻ എടപ്പാൾ

ലണ്ടൻ : മൂന്നാം ലോക കേരളസഭ തീരുമാനത്തിന്റെ ഭാഗമായി യുകെ യൂറോപ്പ് മേഖല സമ്മേളനം ഒക്ടോബർ 9 ഞായറാഴ്ച ലണ്ടനിൽ നടക്കും. ബഹു. കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യും. മേഖല സമ്മേളനത്തിന്റെ ഭാഗമായി യുകെ യിലെയും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ ലോക കേരളസഭ അംഗങ്ങളും യുകെയിലെ വിവിധ സംഘടനകളെയും വിവിധ തൊഴിൽ മേഖലകളെയും പ്രതിനിധീകരിച്ചു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെട്ട ഉള്ള ലോക കേരളസഭ മേഖല പ്രതിനിധി സമ്മേളനം ഒക്ടോബർ 9 നു കാലത്തു ഇന്ത്യൻ ഹൈ കമ്മീഷൻ ഹാളിൽ ചേരും. യുകെയിലെയും യൂറോപ്പിലേയും മലയാളീ സമൂഹംനേരിടുന്ന വിവിധ പ്രേശ്നങ്ങൾ വിവിധ വിഷയ ഗ്രൂപ്പുകൾ ആയി ചർച്ച ചെയുകയും കേരള സർക്കാരിന്റെയും ഇന്ത്യൻ ഗവണ്മെന്റിന്റെയും ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള നടപടി ക്രമങ്ങൾ സ്വീകരിക്കുകയും ചെയ്യും.

ഉച്ചക്ക് ശേഷം ലണ്ടനിൽ ചേരുന്ന പൊതു സമ്മേളനത്തിൽ കേരളത്തിന്റെ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ യുകെയിലെയും യൂറോപ്പിലേയും പൊതു സമൂഹത്തെ അഭിസംബോധന ചെയ്യും. കേരള സർക്കാരിന്റെ നോർക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക കേരള സഭ സെക്രട്ടറിയേറ്റ് തീരുമാന പ്രകാരം ഓഗസ്റ്റ് അവസാന വാരം ഈ പരിപാടിയുടെ വമ്പിച്ച വിജയത്തിനായി കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു വിവിധ സബ് കമ്മിറ്റികളായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

രണ്ടാം പിണറായി സർക്കാരിന്റെ കാലഘട്ടത്ത് ആദ്യമായി യു കെയിലെത്തുന്ന കേരളത്തിന്റെ പ്രിയ മുഖ്യമന്ത്രി, കേരളത്തിന്റെ വികസന നായകൻ ശ്രീ പിണറായി വിജയനെ സ്വീകരിക്കാൻ ഉള്ള വിവിധ പ്രവർത്തനങ്ങളിൽ ആണ് വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നത്.

ലോക കേരളസഭ മേഖല കോൺഫറൻസും മുഖ്യമന്ത്രിയുടെ പൊതുപരിപാടിയും വൻ വിജയമാക്കാൻ ശ്രീ എസ് ശ്രീകുമാർ ചീഫ് കോർഡിനേറ്റർ ആയും ശ്രീ സി എ ജോസഫ് ജോയിന്റ് കോർഡിനേറ്റർ ആയും ഡോ. ബിജു പെരിങ്ങത്തറ (നാഷണൽ പ്രസിഡന്റ്‌, യുക്മ, യു. കെ.) ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ആയും ; ഓർഗനൈസിങ് കമ്മിറ്റിയിൽ ലോക കേരളസഭ പ്രതിനിധികൾ ആയി ആയി ശ്രീ ആഷിക് മുഹമ്മദ്‌ നാസറിനെയും ശ്രീ സുനിൽ മലയിൽനെയും , പി.ആർ.ഒ. ആയി ശ്രീ ജയൻ എടപ്പാളിനെയും മറ്റു വിവിധ സബ് കമ്മിറ്റി കൺവീനർമാരെയും തിരഞ്ഞെടുത്തു.

യുകെയിലെ മറ്റു ലോകകേരള സഭ അംഗങ്ങൾ വിവിധ സബ് കമ്മിറ്റികളിൽ കൺവീനർമാരുമൊത്തു പ്രവർത്തിക്കുന്നു.

വിവിധ സബ് കമ്മിറ്റികളും കൺവീനർമാരും ലോക കേരളസഭ അംഗങ്ങളും

(1)വെന്യൂ – റിഫ്രഷ്മെന്റ് : ശ്രീ കുര്യൻ ജേക്കബ് (നാഷണൽ സെക്രട്ടറി കൈരളി യു കെ ), അഡൊക്കേറ്റ്. ദിലീപ് കുമാർ (എൽ.കെ.എസ്)

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

(2) റിസപ്ഷൻ കമ്മിറ്റി : ശ്രീ സഫിർ എൻ കെ (ജനറൽ സെക്രട്ടറി, കെ.എം.സി.സി ) ; ശ്രീ ലജീവ് കെ രാജൻ (എൽ.കെ. എസ്)

(3) പബ്ലിസിറ്റി കമ്മിറ്റി :ശ്രീ കെ കെ മോഹൻദാസ് (പ്രസിഡന്റ്‌, ഒഐസിസി ); ശ്രീ ജയൻ എടപ്പാൾ (എൽ.കെ.എസ്)

(4)പ്രോഗ്രാം കമ്മിറ്റി :ശ്രീ ദിനേശ് വെള്ളാപ്പിള്ളി (നാഷണൽ സെക്രട്ടറി, സമീക്ഷ യു കെ ); ശ്രീ ഷാഫി റഹ്മാൻ(എൽ.കെ.എസ്)

(5) ഫിനാൻസ് കമ്മിറ്റി :ശ്രീ. എസ് ജയപ്രകാശ് (എൽ.കെ.എസ്)

(6) കൾച്ചറൽ കമ്മിറ്റി : ശ്രീ ശ്രീജിത്ത്‌ ശ്രീധരൻ (ഡയറക്ടർ, എം എ യൂ കെ ); ശ്രീമതി നിധിൻ ചന്ദ്(എൽ.കെ.എസ്)

 

ലണ്ടനിൽ ഒക്ടോബർ 9ന് നടക്കുന്ന ലോക കേരള സഭ മേഖല സമ്മേളനവും കേരള മുഖ്യമന്ത്രിയുടെ പബ്ലിക് കോൺഫറസും ഒരു വൻ വിജയമാക്കി മാറ്റുവാൻ യു കെയിലെ മലയാളീ പൊതുസമൂഹത്തിന്റ എല്ലാവിധ പിന്തുണയും സഹകരണങ്ങളും ഉണ്ടാകണമെന്ന് ചീഫ് കോർഡിനേറ്റർ ശ്രീ എസ് ശ്രീകുമാർ അഭ്യർത്ഥിച്ചു.

യൂ കെ യിലെ വിവിധ രാഷ്ട്രീയ, സാമൂഹ്യ സാംസ്‌ക്കരിക സംഘടന പ്രതിനിധികളെ എല്ലാവരെയും ഈ വിവിധ സബ് കമ്മിറ്റി പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി ബഹു. മുഖ്യമന്ത്രിയുടെ യുകെ സന്നർശനവും ലോക കേരള സഭയുടെ യുകെ & യൂറോപ്പ് റീജിയണൽ കോൺഫെറെൻസും വൻ വിജയമാക്കാൻ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണമെന്ന് സംഘാടക സമിതി ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ. ബിജു പെരിങ്ങത്തറ; ജോയിന്റ് കോർഡിനേറ്റർ ശ്രീ സി. എ. ജോസഫ് എന്നിവർ എല്ലാവരോടും അഭ്യർത്ഥിച്ചു.