ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എലിസബത്ത് രാജ്ഞിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനൊഴുകിയെത്തുന്നത് പതിനായിരങ്ങളാണ്. പൂച്ചെണ്ടുമായി രാജ്ഞിയെ ഒരു നോക്ക് കാണുവാനാണ് ഏറെ പേരും എത്തുന്നത്. നിറകണ്ണുകളോടെ യാത്രയയപ്പ് നൽകുന്നു. എന്നാൽ നിലവിൽ പൂച്ചെണ്ടുകൾ കുമിഞ്ഞുകൂടി അത് നീക്കം ചെയ്യാൻ പ്രയാസപ്പെടുകയാണ് ജോലിക്കാർ. കളിപ്പാട്ടങ്ങൾ, മെഴുകുതിരികൾ, കാർഡുകൾ എന്നിങ്ങനെ പലവിധ വസ്തുക്കൾ രാഞ്ജിയെ കാണാൻ എത്തുന്നവരുടെ കൈവശമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കുവാൻ ജോലിക്കാരെ സഹായിക്കുവാൻ ജന‍ങ്ങൾ രം​ഗത്തു വന്നിരിക്കുകയാണ്. ഇതേ തുടർന്ന് സ്ഥലത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുവാനുള്ള ശ്രമത്തിലാണവർ.

രാജ്ഞിയുടെ വേർപാടിനെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണ ദിനത്തിൽ മൃതദേഹം വഹിച്ചുകൊണ്ടുള്ള പെട്ടി 175 മൈൽ താണ്ടി ആറ് മണിക്കൂർ യാത്ര ചെയ്ത് എഡിൻബർഗിലെ ഹോളിറൂഡ് ഹൗസ് കൊട്ടാരത്തിലേക്ക് റോഡ് മാർഗം കൊണ്ടുപോയി. മകൾ ആനി, രാജകുമാരി റോയൽ എന്നിവരും യാത്രയെ അനു​ഗമിക്കുന്നുണ്ട്. ഇന്നലെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ എത്തിയ ചാൾസ് മൂന്നാമൻ രാജാവിനെ ആയിരക്കണക്കിന് പേർ സ്വാഗതം ചെയ്തു.