ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്ന സെപ്റ്റംബർ 19 തിങ്കളാഴ്ച ജോൺ ലൂയിസ്, വെയ്ട്രോസ്, ആൽഡി, ലിഡൽ തുടങ്ങിയ സൂപ്പർമാർക്കറ്റ് ശൃംഖലകൾ എല്ലാം തന്നെ തങ്ങളുടെ സ്റ്റോറുകൾ അടച്ചിടുമെന്ന് അറിയിച്ചിരിക്കുകയാണ്. എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായാണ് ശവസംസ്കാര ദിനത്തിൽ തങ്ങൾ കടകൾ അടയ്ക്കുന്നതെന്ന് അവർ അറിയിച്ചു. തന്റെ മാതാവിന്റെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്ന ദിവസം യുകെയിൽ ഉടനീളം ബാങ്ക് അവധിയ്ക്കും ചാൾസ് മൂന്നാമൻ രാജാവ് അംഗീകാരം നൽകിയിട്ടുണ്ട്. ലക്ഷ്വറി ഡിപ്പാർട്ട്മെന്റ് സ്റ്റോറായ ഹരോഡ് സും അടയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഹോംബേസ്, ഡബ്ലിയു എച്ച് സ്മിത്ത്, ബി & ക്യു, പ്രിമാർക്ക്‌, ടെസ്കോ, സെയിൻസ്ബറീസ്, അർഗോസ്, ഐകിയ, ബ്ലൂ ഡയമണ്ട് ഗാർഡൻ എന്നിവരും തങ്ങളുടെ സ്റ്റോറുകൾ അതേദിവസം അടയ്ക്കുമെന്ന് മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. എല്ലാ ജോൺ ലൂയിസ് ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളും, വെയ്‌ട്രോസ് ഷോപ്പുകളും ശവസംസ്‌കാര ദിവസം അടച്ചിടും. എന്നിരുന്നാലും ശവസംസ്കാരയാത്ര നടക്കുന്ന വഴിയിലുള്ള ചെറിയ എണ്ണം വെയ്‌ട്രോസ് സ്റ്റോറുകൾ തുറന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൂപ്പർമാർക്കറ്റ് ശൃംഖലയായ അസ് ഡയും തിങ്കളാഴ്ച സ്റ്റോറുകൾ അടച്ചിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നിരവധി നോൺ റീട്ടെയിൽ ബിസിനസുകൾ തിങ്കളാഴ്ച തുറന്നു പ്രവർത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തുടനീളം 400 ഓളം പബ്ബുകൾ ഉള്ള ഫുള്ളേഴ്‌സ് ഗ്രൂപ്പ്‌ തിങ്കളാഴ്ച തങ്ങളുടെ പബ്ബുകൾ തുറന്നു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി. എന്നിരുന്നാൽ തന്നെയും രാജ്യത്തുടനീളം കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്ഞിയുടെ മരണത്തിൽ ദുഃഖം ആചരിക്കുകയാണ്.