തെരുവുപട്ടിയുടെ കടിയേറ്റ് പേവിഷബാധയ്ക്ക് എതിരെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്റെയും സതീഭായി അമ്മയുടെയും മകള്‍ അഭിജ(24)യാണ് മരിച്ചത്.

ഒന്നര മാസം മുന്‍പാണ് അഭിജയെ പട്ടി കടിച്ചത്. മൂന്ന് ഡോസ് വാക്സിനും യുവതി സ്വീകരിച്ചിരുന്നു. ഏറ്റവും അവസാനം ചിങ്ങം ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നാണ് യുവതി വാക്സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ ഫലപ്രദമായിരുന്നില്ലെന്നാണ് സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട്, ചൊവ്വാഴ്ച രാവിലെ തല പെരുക്കുന്നുവെന്ന് യുവതി അമ്മയെ അറിയിച്ചിരുന്നു. എന്നാല്‍ ഗുരുതരമല്ലാത്തതിനാല്‍ ഇക്കാര്യം ഗൗരവമായി എടുത്തില്ല. പുറത്തുപോയി അമ്മ തിരികെ എത്തിയപ്പോഴാണ് അഭിജ ബോധംകെട്ട് വീണു കിടക്കുന്നത് കണ്ടത്. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഭിജ അവിവാഹിതയാണ്. അനൂജയാണ് സഹോദരി.