മികച്ച ഗായിക നഞ്ചിയമ്മയാണെന്നു പ്രഖ്യാപിച്ചപ്പോള്‍ തന്നെ കേരളകര കാത്തിരിക്കുകയായിരുന്നു ഈ ദിവസത്തിനായി. ദേശീയ പുരസ്‌കാരം നഞ്ചിയമ്മ ഏറ്റുവാങ്ങുന്ന ആ നിമിഷം കണ്‍നിറയെ കാണാനായുളള കാത്തിരിപ്പ്. വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ മറ്റു ജേതാക്കള്‍ക്കൊപ്പം നഞ്ചിയമ്മയും ഇന്നലെ പുരസ്‌കാരം ഏറ്റുവാങ്ങി. വലിയ ആരവങ്ങളോടെയാണ് നഞ്ചിയമ്മയെ കാണികള്‍ വേദിയിലേയ്ക്കു എതിരേറ്റത്. നഞ്ചിയമ്മ എന്ന പേരു ഉയര്‍ന്നു കേട്ടപ്പോള്‍ തന്നെ ഏവരും ഏഴുന്നേറ്റു നിന്ന് ആ പ്രതിഭയ്ക്കു ആദരം നല്‍കി.
നിറ ചിരിയോടെയാണ് നഞ്ചിയമ്മ രാഷ്ട്രപതിയില്‍ ദ്രൗപതി മുര്‍മുവില്‍ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങിയത്. സ്വാഗതപ്രസംഗത്തിനിടയില്‍ നഞ്ചിയമ്മയുടെ പുരസ്‌കാര നിറവില്‍ അഭിമാനിക്കുന്നുവെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറയുകയുണ്ടായി.’ കേരളത്തിലെ ഒരു ചെറിയ ഗോത്രവിഭാഗത്തില്‍ നിന്നുളള നാടന്‍പാട്ടുകാരിയാണ് എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ നേട്ടം കരസ്ഥമാക്കിയതില്‍ ഞാന്‍ അവരെ അഭിനന്ദിക്കുന്നു’ അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ശേഷം നഞ്ചിയമ്മ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവായ ആശ പരേഖറിനു, തന്നെ ഈ പുരസ്‌കാരത്തിനു അര്‍ഹയാക്കിയ ഗാനം പാടികൊടുക്കുന്നതു കാണാം.നഞ്ചിയമ്മ ആ ഗാനം ആലപിക്കുമ്പോള്‍ അവര്‍ പ്രതിനിധീകരിക്കുന്നതു ഒരു വലിയ ജനതയെയാണെന്നു വളരെ അഭിമാനത്തോടെ നമ്മെ ഓര്‍മപ്പെടുത്തുന്നു.
സച്ചി സംവിധാനം ചെയ്ത”അയ്യപ്പനും കോശിയും ” യിലെ “കലക്കാച്ചാ” എന്ന ഗാനമാണ് നഞ്ചിയമ്മയിലെ ഗായികയെ വെളിച്ചത്തിലേക്കു കൊണ്ടുവരുന്നത്.അട്ടപ്പാടിയില് നിന്നു വിഞ്ജാൻ ഭവനിലേക്കുള്ള ഈ 64 ക്കാരിയുടെ യാത്രയിൽ സച്ചി എന്ന സംവിധായൻ വഹിച്ച പങ്കു വളരെ വലുതാണ്. താൻ സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും ‘ എന്ന ചിത്രം ഇന്നു ദേശിയ തലത്തിൽ അംഗീകാരങ്ങൾ നേടുമ്പോള്‍ അതു കാണാനും അനുഭവിക്കാനും സച്ചി ഇന്ന് ഈ ലോകത്തില്ല. നഞ്ചിയമ്മയെ പോലൊരു പ്രതിഭയെ കലാ ലോകത്തിനു സമ്മാനിച്ച സച്ചി ,നിങ്ങളോടു ആസ്വാദകർ എന്നും കടപ്പെട്ടിരിക്കും.
Leave a Reply