ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : വിരമിക്കൽ പ്രായം ഉയർത്തുന്നത് തള്ളിക്കളയാതെ ലിസ് ട്രസ്. സ്ത്രീകൾക്കും പുരുഷന്മാർക്കും നിലവിൽ 66 വയസിൽ വിരമിക്കുകയും സംസ്ഥാന പെൻഷൻ സ്വീകരിക്കുകയും ചെയ്യാം. എന്നാൽ ഇത് ഈ പതിറ്റാണ്ടിൽ 67 ആയും 2039-ൽ 68 ആയും ഉയരുമെന്ന സർക്കാർ പദ്ധതികൾ പ്രകാരം അവലോകനങ്ങൾ നടക്കുകയാണ്. ദേശീയ കടം കുറയ്ക്കാനും കൂടുതൽ പണം കണ്ടെത്താനുള്ള സമ്മർദ്ദത്തിലാണ് ട്രസ്. സംസ്ഥാന പെൻഷനുകൾ വേതനത്തിന് അനുസൃതമായി വർദ്ധിക്കുന്നത് തുടരുമെന്ന് അവർ ഉറപ്പുനൽകിയിട്ടുണ്ട്.
ബർമിംഗ്ഹാമിൽ നടന്ന ടോറി കോൺഫറൻസിൽ ആളുകൾക്ക് സംസ്ഥാന പെൻഷൻ പ്രായം 67-ൽ കൂടുതലായി ഉയർത്താൻ കഴിയുമോ എന്ന് ചോദ്യം ഉന്നയിച്ചപ്പോൾ, തീരുമാനിച്ചിട്ടില്ലാത്ത കാര്യമാണെന്നായിരുന്നു ട്രസിന്റെ മറുപടി. ആയുർദൈർഘ്യ വിവരങ്ങളെ സംബന്ധിച്ചുള്ള അവലോകനവും നടക്കുകയാണ്. അടുത്ത വർഷം മെയ് 7 ന് അവർ സർക്കാരിന് റിപ്പോർട്ട് നൽകണം.
ജനുവരിയിൽ അവലോകനങ്ങൾ ആരംഭിച്ചപ്പോൾ, ഡിപ്പാർട്ട്മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻ പറഞ്ഞതിങ്ങനെ; “സംസ്ഥാന പെൻഷൻ പ്രായത്തിന് മുകളിലുള്ള ആളുകളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച്, വർദ്ധിച്ചുവരുന്ന ജനസംഖ്യയും ശരാശരി ആളുകൾ കൂടുതൽ കാലം ജീവിക്കുന്നതും കാരണം, തീരുമാനങ്ങൾ കൃത്യമായി എടുക്കേണ്ടതുണ്ട്. സംസ്ഥാന പെൻഷൻ തുടരുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
Leave a Reply