ടോം ജോസ് തടിയംപാട്
ചരിത്ര പ്രധാനമായ ലിവർപൂളിലെ ആംഗ്ളിക്കൻ കത്തീഡ്രലിനോട് ചേർന്നുള്ള സെന്റ് ജെയിംസ് സെമിത്തേരിയിൽ ഉയർന്നുനിൽക്കുന്ന ഒരു സ്മാരകമുണ്ട് അത് ലിവർപൂൾ എം പി ആയിരുന്ന വില്ല്യം ഹുക്കിംഗ്‌സണിന്റേതാണ് അദ്ദേഹത്തിന്റെ കാലു മുറിഞ്ഞാണ് മരിച്ചത് ആ മരണം ലോകചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട് .
1829 ഒക്ടോബര്‍ ആറിന് ലിവർപൂളിനടുത്തു റെയിൻ ഹിൽ എന്ന സ്ഥലത്തു ലിവർപൂൾ മാഞ്ചെസ്റ്റെർ റെയിൽവേ കമ്പനി ഒരു മത്സരം സംഘടിപ്പിച്ചു വിജയിക്കുന്നവർക്ക് 500 പൗണ്ടാണ് സമ്മാനം .അവരുടെ ആവശ്യം ഒന്നേമുക്കാല്‍ മൈല്‍ ദൈര്‍ഘ്യമുള്ള ട്രാക്കിലൂടെ എഞ്ചിന്റെ മൂന്നിരട്ടി ഭാരവും വഹിച്ചു കൊണ്ട് മിനിമം. പത്തു മൈല്‍ സ്‌പീഡില്‍ 40 പ്രാവശ്യം നിര്‍ത്താതെ ഓടുന്ന ഒരു ട്രെയിൻ കണ്ടുപിടിക്കണം എന്നതായിരുന്നു.
പരീക്ഷണത്തിൽ ജോര്‍ജ്ജ് സ്റ്റീഫന്‍സണ്‍ കണ്ടുപിടിച്ച റോക്കറ്റ് എന്ന ട്രെയിൻ മാത്രമാണ് വിജയിച്ചത് മറ്റു മത്സരിച്ച നാലും പരാജയപ്പെട്ടു അങ്ങനെ ജോര്‍ജ്ജ് സ്റ്റീഫന്‍സണ്‍ ലോക റെയില്‍വേയുടെ പിതാവെന്നറിയപ്പെട്ടു. എന്നാൽ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, അന്നുതന്നെ ലോകത്തിലെ ആദ്യത്തെ റെയിൽവേ അപകടവും മരണവും നടന്നു, മുന്‍ മന്ത്രിയും ലിവര്‍പ്പൂള്‍ എം.പി.യുമായിരുന്ന വില്ല്യം ഹുക്കിംഗ്‌സൻ ആയിരുന്നു ആ ഹതഭാഗ്യന്‍. പ്രധാന മന്ത്രി ഡ്യൂക് ഓഫ് വെല്ലിംഗ്‌ണിനു ഹസ്തദാനം ചെയ്യാൻ റെയിൽവേ മുറിച്ചു കടക്കുമ്പോൾ റോക്കറ്റ് എന്ന ട്രെയിൻ നിയന്ത്രണം വിട്ടുവന്നു ഹുക്കിംഗ്‌സണിനെ ഇടിച്ചു വിഴിച്ചു കാലിലൂടെ കയറി ഇറങ്ങി പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹുക്കിംഗ്‌സണിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല അങ്ങനെ ലോക ചരിത്രത്തിലെ ആദ്യ റെയിൽവേ അപകടവും മരണവും ഹുക്കിംഗ്‌സണിന്റെതായി മാറി.
ലിവർപൂൾ സെന്റ് ജെയിംസ് സെമിത്തേരിയിൽ ഏറ്റവും ഉയർന്നുനിൽക്കുന്ന സ്മാരകമാണ് വില്ല്യം ഹുക്കിംഗ്‌സണിനു വേണ്ടി നിർമ്മിച്ചിട്ടുള്ളത് ഈ സ്മാരകത്തിന് മുൻപിൽ നിൽക്കുന്നത് മത ശാസന അനുസരിച്ചു ഇസ്ലാമിക തീവ്രവാദികൾ കാലും കൈയും മുറിച്ചു കൊല്ലാൻ ശ്രമിച്ചു ചരിത്രമായി മാറിയ പ്രൊഫസർ ടി ജെ ജോസഫ് എന്ന പോരാളിയാണ്. ഞാൻ പരാജിതനല്ല പോരാളിയാണ് ആണ് എന്ന് ലിവർപൂളിൽ നൽകിയ സ്വികരണത്തിനു മറുപടി പറഞ്ഞ ജോസഫ് സാർ മുറിഞ്ഞ കാലുമായിഹുക്കിംഗ്‌സണിന്റെ സ്മാരകത്തിനു മുൻപിൽ നിൽക്കുമ്പോൾ നൽകുന്ന സന്ദേശം അതിജീവനത്തിന്റെതാണ് തോൽവിയുടേതല്ല ..
Leave a Reply