ടോം ജോസ് തടിയംപാട്
Renaissance അഥവ നവോത്ഥാനം എന്നത് വളരെ ചിരപരിചിതമായ വാക്കുകളാണ് എന്നാൽ നവോത്ഥാനത്തിൻറെ ഈറ്റില്ലം എന്നറിയപ്പെടുന്ന ഫോളേറെൻസ് പട്ടണത്തിലൂടെ നടന്നപ്പോൾ കിട്ടിയ ചില അറിവുകളാണ് ഈ ലേഖനത്തിലൂടെ പങ്കുവയ്ക്കുന്നത് ..മതങ്ങളും മതങ്ങൾ പ്രഘോഷിക്കുന്ന അതി ഭൗതികകമായ ദൈവങ്ങളെയും മാറ്റി നിർത്തി മനുഷ്യനെയും മനുഷ്യനന്മകളെയും ഭൂമിയുടെ മധ്യത്തിൽ നിർത്തികൊണ്ടുള്ള ചിന്തകളെയാണ് നവോത്ഥാനം എന്നറിയപ്പെടുന്നത്. ഇതിനു ആധാരമായ ചിന്തധാര എന്നത് ഗ്രീക് ചിന്തകരും ഗ്രീക്ക് സാഹിത്യവും ആയിരുന്നു..
1453 മുഹമ്മദ് രണ്ടാമൻ ഇന്നത്തെ ഈസ്താംമ്പോൾ (കോൺസ്റ്റാന്റിനോപ്പിൽ ) പിടിച്ചെടുത്തു അവിടെ ക്രിസ്ത്യാനികളെയും ഗ്രീക്ക് ചിന്തകരെയും കൂട്ടകൊലചെയ്തപ്പോൾ അവിടെനിന്നും കിട്ടിയ ഗ്രന്തങ്ങളുമായി രക്ഷപെട്ടു ഇറ്റലിയിലെ ഫ്ലോറെൻസിൽ എത്തിയ ഗ്രീക്ക് ചിന്തകരായിരുന്നു ഇത്തരം ചിന്തകളുടെ പുറകിൽ അവർ മറ്റൊരു മുദ്രവാക്യവുംകൂടി മുൻപോട്ടുവച്ചു മതവും രാഷ്ട്രിയവും വേർപിരിയണമെന്നായിരുന്നു ആ മുദ്രാവാക്യ൦ ഈ മുദ്രാവാക്യങ്ങളാണ് ആധുനിക ലിബറിലാസിത്തിനും ജനാധിപത്യത്തിനും അടിത്തറപാകിയത്. ..
ഈ കാലഘട്ടത്തിലായിരുന്നു മാനവികതയിൽ ഊന്നിയ ശിൽപ്പങ്ങൾ ചിത്രരചനകൾ എന്നിവ രൂപപ്പെട്ടത് അതിൽ ഏറ്റവും ശ്രേഷ്‌ഠം എന്നറിയപ്പെടുന്ന മൈക്കിളഞ്ചലോയുടെ ഡേവിഡ് എന്ന ശിൽപ്പമാണ് . ഈ ശില്പമാണ് പിന്നീട് ഫ്ലോറെൻസ് പട്ടണത്തിന്റെ എംബ്ലം ആയിമാറിയതു . യാതൊരു ആയുധവും ഇല്ലാതെ ഗോലിയാത്തിനെ വീഴ്ത്തിയ ഡേവിഡിന്റെ ശക്തി ,ധൈര്യം ,യുവത്വം ,ആത്മവിശ്വാസം ഇതെല്ലാമാണ് ഡേവിഡിനെ ഫ്ലോറെൻസിന്റെ എംബ്ലം ആക്കി മാറ്റാനുള്ള കാരണം. ഡേവിഡ് ഫ്ലോറെൻസിലെ ഫ്ലോറെൻസ് അക്കാദമിക് ഗ്യാലറിയിൽ നൂറുകണക്കിന് നവോത്ഥാന പെയിന്റിയിങ്ങുകളുടെയും മൈക്കിളഞ്ചലോയുടെ പൂർത്തീകരിക്കാത്ത കുറച്ചു ശില്പങ്ങളുടെയും നടുവിൽ ലോകത്തുള്ള മുഴുവൻ കലാസ്നേഹികളെയും ആകർഷിച്ചുകൊണ്ടു തലയുയർത്തി നിൽക്കുന്നു വളരെ വലിയ തിരക്കാണ് ഈ ഗ്യാലറി കാണുന്നതിന് അനുഭവപ്പെട്ടത് നീണ്ടനേരം ക്യു നിന്നതിനു ശേഷമാണു ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് .
നവോത്ഥാനത്തിൻറെ സിരാകേന്ദ്രം എന്നറിയപ്പെടുന്നത് ഫ്ലോറെൻസിലെ സാന്താമരിയ ഡെൽ ഫിയോറെ കത്തീഡ്രലിന്റെ ഡോം ആണ്. പള്ളിയോടു ചേർന്നുള്ള ബെൽ ടവറിലൂടെ നടന്നുകയറിയാൽ നമുക്ക് ഈ താഴികക്കുടം അടുത്തുനിന്നു കാണാം. ഇതു പണിതീർത്തത് ഫിലിപ്പോ ബ്രൂനെല്ലെഷിയാണ് ഇദ്ദേഹത്തിന്റെ ശവകുടിരം ഈ കത്തീഡ്രലിൽ തന്നെയാണ് സ്ഥിതിചെയ്യുന്നത് .. .
കത്തീഡ്രൽ ആദ്യ രൂപകല്പന ചെയ്തത് അർനോൾഫോ ഡി കാംബിയോയാണ് , 1367-ൽ പൂർത്തിയായ കത്തീഡ്രലിന്റെ അങ്കണം , മുഴുവൻ ഒരു കലാസൃഷ്ടിയാണെങ്കിലും, ഏറ്റവും പ്രശസ്തമായ വാസ്തുവിദ്യാ സവിശേഷത കപ്പോള അല്ലെങ്കിൽ താഴികക്കുടമാണ്. പ്രാരംഭ പദ്ധതിയിൽ താഴികക്കുടം പൂർത്തിയാകാതെ വിട്ടു – 1436 -ൽ നവോത്ഥാനത്തിന്റെ പ്രതിഭയും , സാങ്കേതിക വിജ്ഞാനത്തിൽ മികച്ച വൈദഗ്ദ്ധ്യം കാണിച്ച ആർക്കിടെക്റ്റ് ഫിലിപ്പോ ബ്രൂനെല്ലെഷിയാണ് .താഴികക്കുടം പൂർത്തീകരിച്ചത് . താഴികക്കുടം നിർമ്മിക്കാൻ , ചിലതരം ക്രെയിനുകൾ ഉൾപ്പെടെ നിരവധി പുതിയ ഉപകരണങ്ങൾ അദ്ദേഹം കണ്ടുപിടിക്കുകയും സൃഷ്ടിക്കുകയും ചെയ്തു.താഴികക്കുടം ലോകത്തെ മുഴുവൻ എൻജിനിയറിങ് വിദ്യാർത്ഥികളെയും ആകര്ഷിച്ചുകൊണ്ടു തലയുയർത്തി നിൽക്കുന്നു .
1300 മുതൽ 1600 വരെയുള്ള കാലഘട്ടത്തെയാണ് പൊതുവെ നവോത്ഥാനം കാലഘട്ടം എന്നറിയപ്പെടുന്നതെങ്കിലും നവോത്ഥാന കലാകാരന്മാർക്കും ചിന്തകർക്കും കൂടുതൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഫ്ലോറെൻസിൽ അധികാരത്തിൽ വന്ന മെഡിസി കുടുംബത്തിലെ ലോറെൻസോ ഡി മെഡിസിയിൽ നിന്നാണ് .1469 ൽ അധികാരത്തിൽ വന്ന അദ്ദേഹത്തിന്റെ എണ്ണമറ്റ സമ്പത്തുകൾ കലാകാരന്മാർക്കും ചിന്തകർക്കും നൽകി പ്രോത്സാഹിപ്പിച്ചു . ആ കാലത്തു മെഡിസി കുടുംബത്തിലെ ഒരംഗത്തെപോലെ മൈക്കിളഞ്ചലോ അവരുടെ വീട്ടിൽ താമസിച്ചിരുന്നു.. മഹാന്മാരായ ഇറ്റാലിയൻ എഴുത്തുകാരും കലാകാരന്മാരും രാഷ്ട്രീയക്കാരും വ്യത്യസ്തമായ ഒരു ബൗദ്ധികവും കലാപരവുമായ വിപ്ലവത്തിൽ പങ്കെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മെഡിസി കുടുംബം പ്രഖ്യാപിച്ചു..സൗന്ദര്യം ,സത്യം ,ജ്ഞാനം എന്നതായിരുന്നു അവരുടെ മുദ്രവാക്യ൦ ആ കാലത്തുണ്ടായ ഒട്ടേറെ ചിത്രങ്ങൾ ശിൽപ്പങ്ങൾ എല്ലാം നമുക്ക് ഫ്ലോറെൻസിൽ മുഴുവൻ കാണാൻ കഴിയും .
നവോത്ഥാനം ആരംഭിച്ചത് ഇറ്റലിയിലെ ഫ്ലോറൻസിലാണെങ്കിലും , .ഈ പ്രസ്ഥാനം ആദ്യം മറ്റ് ഇറ്റാലിയൻ നഗരങ്ങളായ വെനീസ്, മിലാൻ, ബൊലോഗ്ന, ഫെറാറ, റോം എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. തുടർന്ന്, 15-ാം നൂറ്റാണ്ടിൽ, നവോത്ഥാന ആശയങ്ങൾ ഇറ്റലിയിൽ നിന്ന് ഫ്രാൻസിലേക്കും പിന്നീട് പടിഞ്ഞാറൻ, വടക്കൻ യൂറോപ്പിലുടനീളം വ്യാപിച്ചു.
നവോത്ഥാനം മധ്യകാലഘട്ടത്തെ തുടർന്ന് യൂറോപ്യൽ സാംസ്കാരിക, കലാ, രാഷ്ട്രീയ, സാമ്പത്തിക പുനർജന്മത്തിന്റെ തീക്ഷ്ണമായ കാലഘട്ടമായിരുന്നു. 14-ആം നൂറ്റാണ്ട് മുതൽ 17-ആം നൂറ്റാണ്ട് വരെ നടന്നതായി പൊതുവെ വിവരിക്കപ്പെടുന്ന നവോത്ഥാനം ക്ലാസിക്കൽ തത്ത്വചിന്ത, സാഹിത്യം, കല എന്നിവയുടെ പുനർനിർമ്മാണത്തെ പ്രോത്സാഹിപ്പിച്ചു. മനുഷ്യചരിത്രത്തിലെ ഏറ്റവും മികച്ച ചിന്തകരും ഗ്രന്ഥകാരന്മാരും രാഷ്ട്രതന്ത്രജ്ഞരും ശാസ്ത്രജ്ഞരും കലാകാരന്മാരും ഈ കാലഘട്ടത്തിൽ അഭിവൃദ്ധി പ്രാപിച്ചു, അതേസമയം ആഗോള പര്യവേക്ഷണം യൂറോപ്യൻ വാണിജ്യത്തിന് പുതിയ ദേശങ്ങളും സംസ്കാരങ്ങളും തുറന്നുകൊടുത്തു. മധ്യകാലഘട്ടത്തിനും ആധുനിക നാഗരികതയ്ക്കും ഇടയിലുള്ള വിടവ് നികത്തിയതിനാണ് നവോത്ഥാനത്തിന്റെ ബഹുമതി..ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്: നവോത്ഥാനം മനുഷ്യ സമൂഹത്തെ കൈപിടിച്ചുയർത്തി എ.ഡി. 476-ൽ പുരാതന റോമിന്റെ പതനത്തിനും 14-ാം നൂറ്റാണ്ടിന്റെ ആരംഭത്തിനും ഇടയിലുള്ള മധ്യകാലഘട്ടത്തിൽ, യൂറോപ്യന്മാർ ശാസ്ത്രത്തിലും കലയിലും കുറച്ച് പുരോഗതി കൈവരിച്ചു.”ഇരുണ്ട യുഗം” എന്നും അറിയപ്പെടുന്ന ഈ കാലഘട്ടം പലപ്പോഴും യുദ്ധം, അജ്ഞത, ക്ഷാമം, ബ്ലാക്ക് ഡെത്ത് പോലുള്ള പകർച്ചവ്യാധികൾ എന്നിവയുടെ കാലമായി മുദ്രകുത്തപ്പെടുന്നു.
14-ആം നൂറ്റാണ്ടിൽ, ഹ്യൂമനിസം എന്ന ഒരു സാംസ്കാരിക പ്രസ്ഥാനം ഫ്ലോറെൻസിൽ ശക്തി പ്രാപിക്കാൻ തുടങ്ങി. മനുഷ്യൻ പ്രപഞ്ചത്തിന്റെ കേന്ദ്രം ആണെന്നും വിദ്യാഭ്യാസം, ക്ലാസിക്കൽ കലകൾ, സാഹിത്യം, ശാസ്ത്രം എന്നിവയിലെ മാനുഷിക നേട്ടങ്ങൾ ആളുകൾ സ്വീകരിക്കണമെന്നും മാനവികത
യാണ് ഏറ്റവും സ്രേഷ്ടമെന്നും അവർ പഠിപ്പിച്ചു .1450-ൽ, ഗുട്ടൻബർഗ് പ്രിന്റിംഗ് പ്രസിന്റെ കണ്ടുപിടുത്തം യൂറോപ്പിലുടനീളം മെച്ചപ്പെട്ട ആശയവിനിമയത്തിനും ആശയങ്ങൾ വേഗത്തിൽ പ്രചരിക്കുന്നതിനും അനുവദിച്ചു.
ആശയവിനിമയത്തിലെ ഈ മുന്നേറ്റത്തിന്റെ ഫലമായി, പരമ്പരാഗത ഗ്രീക്ക്, റോമൻ സംസ്കാരത്തിന്റെമൂല്യങ്ങൾ നവീകരണത്തെ പ്രോത്സാഹിപ്പിച്ച. ഫ്രാൻസെസ്കോ പെട്രാർക്ക്, ജിയോവാനി ബോക്കാസിയോ തുടങ്ങിയ ആദ്യകാല മാനവിക എഴുത്തുകാരിൽ നിന്ന് അധികം അറിയപ്പെടാത്ത ഗ്രന്ഥങ്ങൾ അച്ചടിച്ച് ജനങ്ങൾക്ക് വിതരണം ചെയ്തു.കൂടാതെ, അന്താരാഷ്ട്ര ധനകാര്യത്തിലും വ്യാപാരത്തിലും ഉണ്ടായ പുരോഗതി യൂറോപ്പിലെ സംസ്കാരത്തെ സ്വാധീനിക്കുകയും നവോത്ഥാനത്തിന് കളമൊരുക്കുകയും ചെയ്തു.
നവോത്ഥാന പ്രതിഭകളായ ലിയോനാർഡോ ഡാവിഞ്ചി (1452–1519): .ഡെസിഡെറിയസ് ഇറാസ്മസ് (1466–1536): റെനെ ഡെസ്കാർട്ടസ് (1596-1650): ഗലീലിയോ (1564-1642): ഡാന്റെ (1265-1321): തുടങ്ങി അനേകം ചിന്തകർ നവോദ്ധാനത്തിൻറെ സംഭാവനയാണ് ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴം , മൊണാലിസ എന്നിശില്പങ്ങൾ കാലഘട്ടത്തെ അതിജീവിച്ചു നിൽക്കുന്നു.
പല കലാകാരന്മാരും ചിന്തകരും പുതിയ ആശയങ്ങൾ പ്രകടിപ്പിക്കാൻ അവരുടെ കഴിവുകൾ ഉപയോഗിച്ചപ്പോൾ, ചില യൂറോപ്യന്മാർ ചുറ്റുമുള്ള ലോകത്തെ കുറിച്ച് കൂടുതലറിയാൻ കടലിലേക്ക് പോയി. കണ്ടെത്തലിന്റെ യുഗം എന്നറിയപ്പെടുന്ന ഒരു കാലഘട്ടത്തിൽ, നിരവധി സുപ്രധാന പര്യവേക്ഷണങ്ങൾ നടത്തി.സാഹസികർ ലോകമെമ്പാടും സഞ്ചരിക്കുകയും . അവർ അമേരിക്ക, ഇന്ത്യ, എന്നിവിടങ്ങളിലേക്കുള്ള പുതിയ ഷിപ്പിംഗ് റൂട്ടുകൾ കണ്ടെത്തി,
ഫെർഡിനാൻഡ് മഗല്ലൻ, ക്രിസ്റ്റഫർ കൊളംബസ്, അമേരിഗോ വെസ്പുച്ചി (അതിന്റെ പേരിലാണ് അമേരിക്ക അറിയപ്പെടുന്നത്), മാർക്കോ പോളോ, പോൻസ് ഡി ലിയോൺ, വാസ്കോ ന്യൂനെസ് ഡി ബാൽബോവ, ഹെർണാണ്ടോ ഡി സോട്ടോ എന്നിവരും മറ്റ് പര്യവേക്ഷകരും പ്രശസ്ത യാത്രകൾ നടത്തി. പതിനാറാം നൂറ്റാണ്ടിൽ, ജർമ്മൻ സന്യാസിയായ മാർട്ടിൻ ലൂഥർ പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് നേതൃത്വം നൽകി, ഇത് കത്തോലിക്കാ സഭയിൽ പിളർപ്പിന് കാരണമായി . സഭയുടെ പല ആചാരങ്ങളെയും ബൈബിളിന്റെ പഠിപ്പിക്കലുകളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്നും ലൂഥർ ചോദ്യം ചെയ്തു.തൽഫലമായി, പ്രൊട്ടസ്റ്റന്റിസം എന്നറിയപ്പെടുന്ന ഒരു പുതിയ ക്രിസ്തുമതം സൃഷ്ടിക്കപ്പെട്ടു.നവോത്ഥാന കാലത്ത് റോമൻ കത്തോലിക്കാ സഭയുടെ പങ്കിനെ ചോദ്യം ചെയ്യാൻ ഹ്യൂമനിസം യൂറോപ്യന്മാരെ പ്രോത്സാഹിപ്പിച്ചു.
ആശയങ്ങൾ വായിക്കാനും എഴുതാനും വ്യാഖ്യാനിക്കാനും കൂടുതൽ ആളുകൾ പഠിച്ചപ്പോൾ, അവർ അവർക്കറിയാവുന്നതുപോലെ മതത്തെ സൂക്ഷ്മമായി പരിശോധിക്കാനും വിമർശിക്കാനും തുടങ്ങി. കൂടാതെ, അച്ചടിയന്ത്രം ബൈബിൾ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ അച്ചടിച്ച് എളുപ്പത്തിൽ വായിക്കുന്നതിനും അവസരം ഒരുക്കി .
ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ ചിന്തയിൽ വലിയ മാറ്റങ്ങളുണ്ടാക്കി: ഗലീലിയോയും ഡെസ്കാർട്ടസും ജ്യോതിശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും ഒരു പുതിയ വീക്ഷണം അവതരിപ്പിച്ചു, അതേസമയം കോപ്പർനിക്കസ് ഭൂമിയല്ല, സൗരയൂഥത്തിന്റെ കേന്ദ്രമാണെന്ന് നിർദ്ദേശിച്ചു.പിന്നീട്, കൗണ്ടർ-റിഫോർമേഷൻ എന്നറിയപ്പെടുന്ന ഒരു പ്രസ്ഥാനത്തിൽ, പ്രൊട്ടസ്റ്റന്റ് നവീകരണത്തോടുള്ള പ്രതികരണമായി കത്തോലിക്കാ സഭ കലാകാരന്മാരെയും എഴുത്തുകാരെയും സെൻസർ ചെയ്തു. പല നവോത്ഥാന ചിന്തകരും വളരെ ധൈര്യത്തോടെ പ്രതികരിക്കാൻ ഭയപ്പെട്ടു, ഇത് സർഗ്ഗാത്മകതയെ തടഞ്ഞു.കൂടാതെ, 1545-ൽ, ട്രെന്റ് കൗൺസിൽ റോമൻ ഇൻക്വിസിഷൻ സ്ഥാപിച്ചു, കത്തോലിക്കാ സഭയെ വെല്ലുവിളിക്കുന്ന ഏതൊരു വീക്ഷണത്തെയും മരണശിക്ഷ അർഹിക്കുന്ന മതവിരുദ്ധ പ്രവർത്തനമാക്കി മാറ്റി.കത്തോലിക്ക സഭയുടെ ആക്രമണം നവോഥാന കാലഘട്ടത്തെ തളർത്തുന്നതിൽ വലിയ പങ്കാണ് വഹിച്ചത് .പിന്നീട് ഉണ്ടായ എൻലൈറ്റ്മെന്റിലൂടെയാണ് മനുഷ്യ സമൂഹം വെളിച്ചം കണ്ടത് ..
Leave a Reply