ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: റിഷി സുനകിന്റെ മന്ത്രിസഭയിൽ വീണ്ടും രാജി. ഗാവിൻ വില്യംസൺ ആണ് ക്യാബിനറ്റ് ഓഫീസ് മിനിസ്റ്ററുടെ ചുമതലയിൽ നിന്ന് രാജി വെച്ചത്. അദ്ദേഹം രാജിവെക്കുമെന്ന് നേരത്തെ തന്നെ റിഷിയോട് പറഞ്ഞിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഭീഷണിയുടെ സ്വരത്തിൽ പല ആരോപണങ്ങളും ഉയർന്നുവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
ഒരു മുതിർന്ന ഉദ്യോഗസ്ഥൻ കഴുത്ത് വെട്ടുമെന്ന് പറഞ്ഞതുൾപ്പെടെ അദ്ദേഹം കാരണമായി പറയുന്നുണ്ട്. രാവിലെ പ്രധാനമന്ത്രിയെ നിരന്തരം ബന്ധപ്പെട്ട അയാൾ രാജിയുടെ കാര്യം അറിയിക്കുകയായിരുന്നു എന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉച്ചഭക്ഷണത്തിന് മുമ്പ് പ്രധാനമന്ത്രിയുടെ വക്താവ് സർ ഗാവിനിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും അദ്ദേഹം രാജി വെക്കുമെന്ന വാർത്തകൾ നിഷേധിക്കുകയും ചെയ്തിരുന്നു. സർക്കാരിനുള്ള ഗാവിനിന്റെ സംഭാവനകളെ ഊന്നിപ്പറയുകയും ചെയ്തു.
പ്രതിരോധ സെക്രട്ടറി സ്ഥാനത്തുനിന്ന് തെരേസ മേയെയും വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് ബോറിസ് ജോൺസനെയും പുറത്താക്കിയതിന് ശേഷം ഇത് മൂന്നാം തവണയാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ ശവസംസ്‍കാരത്തെ ചുറ്റിപറ്റിയുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ഇരുവരും തമ്മിൽ അകലുന്നത്.
Leave a Reply