ഗുരുവിന്റെ പുതിയ സംരഭത്തിന് ആശംസ അറിയിച്ച് നടി കാവ്യ മാധവൻ കഴിഞ്ഞ ദിവസം ലൈവ് വിഡിയോയിൽ എത്തിയിരുന്നു. ഏറെ നാളുകൾക്ക് ശേഷമായിരുന്നു ഇങ്ങനെ ഒരു ലൈവ് വീഡിയോ. എന്നാൽ ഈ വീഡിയോയ്ക്ക് എതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നിറയുകയാണ്. കലയോടുള്ള സമീപനം മാറാൻ തന്നെ കാരണക്കാരനായ വ്യക്തിയാണ് ഗുരുവെന്നും നൃത്തം ചെയ്യാൻ ഭയന്നപ്പോഴൊക്കെ തനിക്ക് അദ്ദേഹം ധൈര്യം തന്നുവെന്നുമായിരുന്നു വീഡിയോയിൽ കാവ്യ പറയുന്നുണ്ട്.

ഇത് സംബന്ധിച്ചുള്ള മാധ്യമ വാർത്തകൾക്ക് താഴെയാണ് നടിക്കെതിരെ സൈബർ ആക്രമണം കടുക്കുന്നത്.. തന്റെ മാതാപിതാക്കളുടെ സ്ഥാനത്ത് നിൽക്കുന്നയാളാണ് ഗുരുനാഥനെന്നും അദ്ദേഹത്തിന്റെ കുടുംബം തനിക്ക് സ്വന്തം കുടുംബം പോലെയാണെന്നും കാവ്യ വീഡിയോയിൽ പറയുന്നുണ്ട്. നാളുകൾക്ക് ശേഷമുള്ള നടിയുടെ വീഡിയോ കണ്ടതിലെ സന്തോഷം ആരാധകർ വാർത്തയ്ക്ക് താഴെ പങ്കുവെയ്ക്കുന്നുണ്ട്. കാവ്യ തിരിച്ച് വരണം നാളുകൾക്ക് ശേഷം കണ്ടതിൽ സന്തോഷം എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.

‘ഒരു പാട് കാലത്തിനു ശേഷമാണ് കാവ്യയെ ഇങ്ങനെ കാണുന്നത് സന്തോഷം. തിരിച്ചു വരണം. ദൈവം അനുഗ്രഹിച്ച കലാകാരിയാണ് കാവ്യ. മലയാളികൾ ഇത്രയേറെ പിന്തുണയും സ്നേഹവും കൊടുത്തൊരു നടി വേറെയില്ല. കാവ്യയെ കുറ്റപെടുത്തുന്നവർ ഉണ്ടാവാം അവരെന്തും പറയട്ടെ കാവ്യ ഇനിയും സിനിമയിൽ തിരിച്ചു വന്നാലും പഴയ അംഗീകാരം കിട്ടുമെന്നുറപ്പാണ്’, ഒരാൾ കുറിച്ചു. എന്നാൽ മറ്റ് ചിലർ കടുത്ത അധിക്ഷേപമാണ് നടിക്കെതിരെ നടത്തുന്നത്. മഞ്ജു തന്നെയാണ് ശരി, ഒരു കുടുംബം കലക്കിയവളാണ് നിങ്ങൾ, നിങ്ങൾ മറ്റുള്ളവരെ തളർത്തുന്നതിൽ മിടുക്കിയല്ലേ എന്നിങ്ങനെയാണ് വിമർശനങ്ങൾ. മുൻപ് സഹോദരനായി കണ്ടയാളെയല്ലേ ഇപ്പോൾ നിങ്ങൾ ഭർത്താവാക്കിയില്ലേയെന്നാണ് മറ്റ് ചിലരുടെ ആക്ഷേപം.

കേസ് ഒതുക്കി തീർത്ത് വീണ്ടും സജീവം ആകാനുള്ള തയ്യാറെടുപ്പാണെന്ന് തോന്നുന്നു’.’നിങ്ങളുടെ വാക്കുകളും പ്രവർത്തിയും തമ്മിൽ വളരെ വ്യത്യാസമുണ്ട് നിങ്ങൾ വരും തലമുറയ്ക്ക് ഒരു ദോഷമാണ്’, ‘എന്തൊരു വിനയം എന്തൊരു കുലീനത എന്തൊരു അച്ചടക്കം.. എന്തൊരു അഭിനയം അവസ്ഥക്കനുസരിച്ചുള്ള അഭിനയം’, ഇങ്ങനെ പോകുന്നു കമന്റുകൾ. നടിക്കെതിരായ അധിക്ഷേപങ്ങൾക്ക് ചിലർ മറുപടി നൽകുന്നുണ്ട്. മഞ്ജുവാര്യരെ നിയമപരമായി ബന്ധം ഒഴിഞ്ഞു കാവ്യമാധവനെ നിയമപരമായി രണ്ടാം വിവാഹം കഴിച്ചു, അവർക്കിടയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല, മലയാളികൾക്ക് എന്താണിത്ര പ്രശ്നം എന്നായിരുന്നു ചിലരുടെ പ്രതികരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ദിലീപ് മഞ്ജുവാര്യരെ നിയമപരമായി ബന്ധം ഒഴിഞ്ഞു കാവ്യമാധവനെ നിയമപരമായി രണ്ടാം വിവാഹം കഴിച്ചു, അവർക്കിടയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല. കേരളത്തിലെ കുറച്ചു വനിതകൾ അഭിനവ മഞ്ജുവാര്യരാകാനുള്ള ശ്രമത്തിലാണ്. അവർക്ക് കഴിവും കാശുമുണ്ട്. അത് കണ്ട് വെറുതെ പനിക്കുന്ന ചിന്ന ചിന്ന ഫെമിനിച്ചികൾ ഒന്നോർക്കുക, മഞ്ജുവിന് ഉള്ള അവകാശങ്ങൾ തന്നെ ആണ് കാവ്യക്കും ഉള്ളത്’

ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അവരിൽ മാത്രം ഒതുങ്ങുന്നതാണ് …. ഇവർ പ്രശസ്തരായതു കൊണ്ട് അവരുടെ ഫാൻസ് ഏറ്റു പിടിക്കുന്നു.അഡ്ജസ്റ്റു ചെയ്യാനാകാത്ത വിധം അകൽച്ചയോ ഇഷ്ടക്കേടോ തോന്നുകയാണെങ്കിൽ പിരിയുന്നതു തന്നെയാണ് നല്ലത്.സ്നേഹം പിടിച്ചു വാങ്ങാൻ കഴിയുന്നതല്ലെന്നു മനസ്സിലാക്കാൻ മഞ്ജുവിന് കഴിഞ്ഞു. അവർ പരസ്പര ധാരണയോടെ പിരിഞ്ഞു.കാവ്യയോട് ദേഷ്യമോ വെറുപ്പോ തോന്നിയതു കൊണ്ട് ദിലീപിന് മഞ്ജുവിനോടോ തിരിച്ചും പഴയ സ്നേഹവും ആത്മാർഥതയും തോന്നാൻ സാധ്യതയില്ല.ആരാധകർക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാനുമില്ല’, കാവ്യയെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളിൽ പറയുന്നു.