ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ലണ്ടനിലെ അഗ്നിശമന സേനാംഗങ്ങൾക്ക് എതിരെ നടപടിയെടുത്ത് അധികൃതർ. വംശീയ അധിക്ഷേപത്തേയും ഭീഷണിപെടുത്തലിനെയും തുടർന്നാണ് നടപടി. സേനാംഗങ്ങൾ ഭീഷണിപ്പെടുത്തുകയോ വംശീയതയോ സ്ത്രീവിരുദ്ധമോ സ്വവർഗാനുരാഗിയോ ആണെന്ന് കണ്ടെത്തുകയോ ചെയ്താൽ നടപടി തുടരുമെന്നുമാണ് ലണ്ടൻ ഫയർ ബ്രിഗേഡിന്റെ ബോസ് വ്യക്തമാക്കുന്നത്.
സ്ത്രീകളോട് മോശമായി പെരുമാറുന്നത് മുതൽ ഹെൽമെറ്റിൽ മൂത്രം നിറച്ച ആളുകൾ വരെയുള്ള വിശദമായ കണക്കുകൾ വെച്ചാണ് കമ്മീഷണർ ആൻഡി റോ അഭിപ്രായപ്രകടനം നടത്തിയത്. റിപ്പോർട്ടിൽ സ്ത്രീകൾക്കെതിരെ അക്രമണങ്ങൾ നടത്തുന്നവരുടെ എണ്ണം കൂടുതലാണെന്നും, ന്യൂനപക്ഷ പശ്ചാത്തലത്തിൽ നിന്നുള്ള സഹപ്രവർത്തകർ വംശീയ അധിക്ഷേപത്തിനു പലപ്പോഴും ഇരയാകേണ്ടി വരുന്നുണ്ടെന്നും കണ്ടെത്തി.
ഈ റിപ്പോർട്ട് 23 ശുപാർശകൾ മുൻപോട്ട് വെക്കുന്നുണ്ട്. ജോലിയിൽ ആളുകൾ പലപ്പോഴായി നേരിട്ടിട്ടുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്. ഒന്നിലധികം ഭീഷണിപ്പെടുത്തൽ കേസുകളും, വംശീയ അധിക്ഷേപ സംഭവങ്ങളിലും വേണ്ടത്ര ഗൗരവപൂർവ്വമായ ഇടപെടൽ ഉണ്ടായിട്ടില്ല. ചില ഫയർ സ്റ്റേഷനുകളിൽ പുരുഷന്മാർ ഡ്യൂട്ടി സമയത്ത് അശ്ലീല വിഡിയോകൾ കാണാറുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അഗ്നിശമനസേനയിൽ സ്ത്രീവിരുദ്ധ പ്രശ്നങ്ങൾ ഒരു നിത്യസംഭവമാണെന്നും, പലപ്പോഴും നടപടികൾ ഉണ്ടാകാറില്ലെന്നുമാണ് ഒരു വനിത അംഗം പറയുന്നത്.
Leave a Reply