ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിലും വെയിൽസിലും ക്രിസ്ത്യാനികളുടെ എണ്ണം മറ്റ് മതസ്ഥരേക്കാൾ ആദ്യമായി ജനസംഖ്യയുടെ പകുതിയിൽ താഴെയായതായി കണക്കുകൾ. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ ഡേറ്റയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2011 മുതൽ 2021 വരെയുള്ള മാറ്റങ്ങൾ ഇതിൽ നിന്നും വ്യക്തമാണ്. നിലവിലെ കണക്ക് അനുസരിച്ച് 46.2% പേരാണ് ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളത്. അതേസമയം 2011 ൽ 59.3% ആയിരുന്നു ഇത്.

ക്രിസ്ത്യാനികളുടെ എണ്ണം ഇത്രയും കുറഞ്ഞതിൽ ആശങ്ക പ്രകടിപ്പിച്ചു നിരവധി മത നേതാക്കൾ രംഗത്ത് വന്നു. ക്രിസ്ത്യാനികളാണെന്നുള്ള ബോധം ഇന്ന് ഏറെ ആളുകൾക്കും ഇല്ല എന്നതാണ് ഇതിനു കാരണമെന്നും , ആളുകൾ അകന്നുപോകുന്നത് പരിഹരിക്കണമെന്നും യോർക്ക് ആർച്ച് ബിഷപ്പ് പറഞ്ഞു. സഭയും സമൂഹവും കടന്നുപോകുന്നത് ഇരുണ്ട കാലഘട്ടത്തിൽ ആണെന്നു പറഞ്ഞ റവ.സ്റ്റീഫൻ കോട്രെൽ സഭാ പ്രവർത്തനം കൂടുതൽ സജീവമാക്കി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ 10 വർഷത്തിനിടയിൽ മതേതര ആശയങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചതായി ഹ്യൂമനിസ്‌റ്റ് യുകെയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആൻഡ്രൂ കോപ്‌സൺ പറഞ്ഞു. എന്നാൽ അതേസമയം, കണക്കുകൾ ഔദ്യോഗികമാണെന്നും, ക്രിസ്ത്യൻ സമുദായത്തിന് മേൽകൈ എന്ന വാദം ഇനി നിലനിൽക്കില്ലെന്നും നാഷണൽ സെക്കുലർ സൊസൈറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫൻ ഇവാൻസ് പറഞ്ഞു.

ക്രിസ്ത്യൻ വംശജരുടെ എണ്ണത്തിൽ കുറവ് വന്നതിനോടൊപ്പം ബ്രിട്ടീഷ് വംശജരല്ലാത്ത ആളുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. 2011ലെ കണക്കുകൾ പ്രകാരം 8% ആയിരുന്നത് ഇപ്പോൾ 9.7% ആണ്