മലയാള സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായും പിന്നീട് സ്വതന്ത്ര സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് പോള്‍സണ്‍. ഇപ്പോഴിതാ മാസ്റ്റര്‍ബിന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ പോള്‍സണ്‍ മമ്മൂട്ടിയുമൊത്തുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
മണിവത്തൂരിലെ ആയിരം ശിവരാത്രികളുടെ ഷൂട്ടിങ് കഴിഞ്ഞ് മമ്മൂട്ടി ഊട്ടിയില്‍ നിന്നും തിരിച്ച് പോകാന്‍ തുടങ്ങുമ്പോള്‍ ഫാസിലിനോട് മമ്മൂട്ടി പറഞ്ഞു ഞാന്‍ തിരുവനന്തപുരത്തേക്കാണ് പോകുന്നത് എനിക്ക് കൂട്ടിന് പോള്‍സണിനെ വിടണമെന്ന്.’
ഡ്രൈവര്‍ ഉറങ്ങുകയാണ്. മമ്മൂട്ടിയാണ് ഓടിക്കുന്നത്. മമ്മൂട്ടി അദ്ദേഹം സിനിമയില്‍ വന്ന കഥയും മറ്റുമൊക്കെ പറയുന്നുണ്ടായിരുന്നു. മമ്മൂട്ടിയെ സ്‌ഫോടനത്തെ സെറ്റില്‍ വെച്ച് ഞാന്‍ കണ്ടിരുന്നു. ഞാന്‍ സ്‌നേഹിച്ച് കല്യാണം കഴിച്ച കഥയൊക്കെ മമ്മൂക്കയോട് പറഞ്ഞിരുന്നു. വീട് സ്വന്തമായി ഇല്ലെന്നും വാടകയ്ക്കാണ് താമസിക്കുന്നതെന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ അദ്ദേഹത്തിന് വിഷമമായി.’
അദ്ദേഹം എന്നോട് അഞ്ച് സിനിമയ്ക്കുള്ള ഡേറ്റ് തരാമെന്നും അതിന് വേണ്ടി ഒരു പടത്തിന് ഇരുപത്തി അയ്യായിരം രൂപ വീതം തരണമെന്നും പിന്നീട് ആ ഡേറ്റുകള്‍ വിറ്റ് കാശാക്കി സ്വന്തമായി വീട് വാങ്ങിക്കോളാനും പറഞ്ഞു. ആ ഐഡിയ നല്ലതാണെന്ന് മമ്മൂക്ക പറഞ്ഞത് കേട്ടശേഷം ഞാന്‍ പറഞ്ഞു.
ശേഷം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു എങ്ങാനും സിനിമ പൊട്ടിയാല്‍ എന്റെ കൈയ്യിലുള്ള കാശ് നഷ്ടമാകില്ലേയെന്ന്.’ അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. എന്നോട് ദേഷ്യപ്പെട്ടു. അവസാനം കാറില്‍ നിന്ന് ഇറക്കി വിട്ടു. വെളുപ്പിന് മൂന്ന് മണി എന്തോവാണ് സമയം ഞാന്‍ കരഞ്ഞുപോയി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ പോയ സ്പീഡില്‍ അദ്ദേഹം തിരികെ വന്നു.’
‘എന്നെ നിര്‍ബന്ധിച്ച് പിടിച്ച് വലിച്ച് കാറില്‍ കയറ്റി. അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുപോയി ഭക്ഷണമൊക്കെ തന്നു. പെട്ടന്ന് ദേഷ്യം വരും അതുപെട്ടന്ന് പോവുകയും ചെയ്യും മമ്മൂക്കയ്ക്ക്’ പോൾസൺ പറയുന്നു
Leave a Reply