സന്ദർലാൻഡ് : കോവിഡ് മഹാമാരി മൂലം തടസ്സപ്പെട്ട എക്യൂമെനിക്കൽ ക്രിസ്തുമസ് കരോൾ ഗാനസന്ധ്യ ഈ വർഷം നടത്തപ്പെടുന്നു ; സണ്ടർലൻഡ് സെന്റ് . ജോസഫ്സ് ദേവാലയത്തിൽ വെച്ച് , ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 5 മണിമുതൽ ആരംഭിക്കുന്ന സംഗീതനിശയിൽ നോർത്ത് ഈസ്റ്റിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾ പങ്കെടുക്കുന്നു .
ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ടു , തങ്ങൾക്കു കിട്ടിയ വിശ്വാസ്സദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവർ, സ്നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങൾക്ക് കൈമാറാനുള്ള എളിയ സംരംഭത്തിൽ കത്തോലിക്ക , ഓർത്തഡോൿസ് , ജാക്കോബൈറ്റ് , മാർത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും.
വിവിധ സഭകളുടെ വൈദീക ശ്രേഷ്ടന്മാരും മറ്റു വിശിഷ്ട അഥിതികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങിൽ നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു , ഈ ഉദ്യമത്തിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ വിൻസെന്റ് ഡീപോൾ സൊസൈറ്റി നേതൃത്വം നൽകുന്ന സുഡാൻ ബേബി ഫീഡിങ് പ്രോഗ്രാമിന് നൽകുന്നു . ക്രിസ്തീയ സ്നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരിൽ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് . ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകർ ആശിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 07590516672
സംഗമ വേദി : St. Josephs’ Church, Millfield, Sunderland. SR4 6HP
Leave a Reply