ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പതിനെട്ടു വയസുകാരിയോട് അപമാര്യാദയായി പെരുമാറിയ സംഭവത്തിൽ പോലീസുകാരൻ കുറ്റകാരനെന്ന് കോടതി. ഡ്യൂട്ടിയിലില്ലാത്ത സമയത്താണ് സംഭവം നടന്നത്. രാത്രിയിൽ യുവതിയുടെ വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. കേസിൽ സൗത്ത് യോർക്ക്ഷെയർ പിസിയും, 4 കുട്ടികളുടെ പിതാവായ പോൾ ഹിഞ്ച്ക്ലിഫാണ്(46) അറസ്റ്റിലായത്. ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ട യുവതിയ്ക്ക് ദ്വായാർത്ഥം നിറഞ്ഞ രീതിയിൽ ഇയാൾ മെസ്സേജ് അയക്കുകയും ചെയ്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലീഡ്‌സ് ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ, 2020 ഒക്ടോബർ 3-ന് സൗത്ത് യോർക്ക്ഷെയറിലെ വാത്ത്-അപ്പൺ-ഡിയേണിലുള്ള വെതർസ്‌പൂൺസ് പബ്ബിൽ നടന്ന സംഭവത്തെ കോടതി ശരിവെച്ചു. വാദം കേൾക്കുമ്പോൾ ഹിഞ്ച്ക്ലിഫ് കരയുകയായിരുന്നു. എന്നാൽ ഇത് വിചിത്ര സംഭവമല്ലെന്നും, അയാൾ എന്റെ ലൈംഗിക അവയവങ്ങളെ കുറിച്ചാണ് മോശമായി സംസാരിച്ചതെന്നും, അത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലെന്ന് കേസിലെ ഇര കോടതിയെ അറിയിച്ചു. ‘എന്റെ ചിത്രങ്ങൾ അയാൾ മറ്റുള്ളവരെ കാണിക്കുകയും, എന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്’- അവർ പറഞ്ഞു.

സ്ത്രീകൾക്കെതിരെയുള്ള അക്രമവും ലൈംഗികചുവയുള്ള സംസാരവുമാണ് കേസിൽ പ്രതിക്കെതിരെ ചുമത്തിയത്. അതേസമയം കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന വിചാരണയിൽ ഇര ഫോട്ടോ എടുക്കാൻ സമ്മതം നൽകിയിരുന്നു എന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു. അതെ തുടർന്ന് നടന്ന വിശദമായ വാദത്തിലാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.