അപർണ ബാലമുരളിയെ കയറിപിടിക്കാൻ ശ്രമിച്ച ലോ കോളേജ് വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി എറണാകുളം ലോ കോളേജിലെത്തിയ അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവത്തിൽ വിദ്യാർത്ഥിയെ കോളേജ് അധികൃതർ സസ്‌പെൻഡ് ചെയ്തു. നേരത്തെ സംഭവത്തിൽ കോളേജ് യൂണിയൻ ഖേദം പ്രകടിപ്പിച്ചിരുന്നു.

വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ തങ്കത്തിന്റെ പ്രമോഷൻ പരിപാടികൾക്കായി കഴിഞ്ഞ ദിവസമാണ് അപർണ ബാലമുരളി എറണാകുളം ലോകോളേജിൽ എത്തിയത്. വേദിയിൽ ഇരിക്കുകയായിരുന്ന അപർണ ബാലമുരളിക്ക് പൂ നൽകാനെത്തിയ വിദ്യാർത്ഥി അപർണയുടെ കയ്യിൽ പിടിച്ച് വലിക്കുകയും തോളിൽ കൈ ഇടാൻ ശ്രമിക്കുകയുമായിരുന്നു. ഇതിൽ നിന്നും ഒഴിഞ്ഞ് മാറാൻ ശ്രമിക്കുന്ന അപർണ ബലമുരളിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

തന്റെ പ്രവർത്തി അപർണ ബാലമുരളിക്ക് അനിഷ്ടമുണ്ടാക്കിയത് മനസിലാക്കിയ വിദ്യാർത്ഥി വീണ്ടും സ്റ്റേജിലെത്തി ക്ഷമിക്കണം എന്ന് ആവിശ്യപ്പെട്ട് ഹസ്തദാനത്തിനായി കൈ നീട്ടിയെങ്കിലും അപർണ ബാലമുരളി ചിരിച്ച് കൊണ്ട് തിരിച്ച് കൈ നൽകാതെ ഇരിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥി വിനീത് ശ്രീനിവാസന് നേരെ കൈ നീട്ടിയെങ്കിലും വിനീതും കൈ നൽകാൻ തയ്യാറായില്ല.