ചലച്ചിത്രതാരം ഇടവേള ബാബുവിനെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം നടത്തിയ സംഭവത്തിൽ യൂട്യൂബ്‌ വ്‌ളോഗർ അറസ്റ്റിൽ. ടവരൊളി അണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന എറണാകുളം സ്വദേശി കൃഷ്ണപ്രസാദ്‌ ആണ് അറസ്റ്റിലായത്. കാക്കനാട് സബൈർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇടവേള ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അതിനിടയിൽ ഇയാൾ സൈബർ പോലീസിനെതിരെയും അധിക്ഷേപം നടത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിനെതിരെ വിമർശനം ഉന്നയിച്ചതിനെ പേരിൽ തനിക്കെതിരെയും അമ്മ സംഘടനയ്‌ക്കെതിരെയും അധിക്ഷേപം നടത്തുന്നതായി കാണിച്ച് ഇടവേള ബാബു പരാതി നൽകിയിരുന്നു. സിനിമ മുഴുവൻ നെഗറ്റീവ് ആണെന്നും ഇതിന് എങ്ങനെ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചെന്നുമാണ് ഇടവേള ബാബു ചോദിച്ചത്. ഇത് വലിയ വിവാദമായിരുന്നു.