ഗായികയായി അഭിനയരംഗത്തെത്തിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. താരത്തിന്റെ ആദ്യ ചിത്രമായ പ്രേമത്തിൽ സെലിൻ ജോർജ് എന്ന കഥാപാത്രമായി പ്രേക്ഷകർ ശ്രദ്ധ നേടുവാൻ മഡോണയ്ക്ക് സാധിച്ചു. പിന്നീട് മലയാളത്തിൽ ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴിൽ കാതലും കടന്തു പോകും, കൊമ്പുവച്ച സിങ്കഡാ, കാവൻ, ശ്യാം സിങ് റോയ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പ്രേമത്തിന് ശേഷം മലയാളത്തിൽ കിങ് ലയർ, ഇബിലീസ് എന്നിങ്ങനെ രണ്ട് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു. സംവിധായകരെ അനുസരിക്കാത്ത അഹങ്കാരമുള്ള നടിയാണ് മഡോണ എന്നുള്ള വിമർശനം ഒരിക്കൽ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ താരം.

ഒരിക്കലും ചുംബന രംഗങ്ങളിൽ താൻ അഭിനയിക്കില്ല. തനിക്ക് അഭിനയിക്കുന്ന ചിത്രങ്ങളിലൊക്കെ നായകനെ ചുംബിക്കാനുള്ള രംഗങ്ങൾ ഉണ്ടായിരുന്നു. അത് കഥാപാത്രത്തിന് അനിവാര്യമാണെന്ന് പറഞ്ഞ് പല സംവിധായകരും തന്നെ നിർബന്ധിക്കാറുണ്ടെന്ന് താരം പറയുന്നു. പക്ഷെ താൻ അതിന് വഴങ്ങാത്തതുകൊണ്ട് പ്രശനങ്ങൾ ഉണ്ടായെന്നാണ് മഡോണ പറയുന്നത്. അഭിനയം എന്നുപറഞ്ഞു മറ്റ് പുരുഷനെ ചുംബിക്കാനും കെട്ടിപ്പിടിക്കാനും കിടക്ക പങ്കിടാനും താൻ തയ്യാറല്ല. അത്തരം സിനിമകളിൽ നിന്നും താൻ പിന്മാറുകയാണ് ചെയ്യുന്നതെന്ന് താരം പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിനിമയില്ലെങ്കിലും പെട്രോൾ പമ്പിൽ പെട്രോൾ അടിച്ചെങ്കിലും താൻ ജീവിക്കും. സിനിമയിൽ നിന്നാണ് തനിക്ക് ഒരു വീടും ജീവിതവും ഉണ്ടായത്. അക്കാര്യത്തിൽ താൻ സിനിമയോട് കടപ്പെട്ടിരിക്കുന്നു. സ്വന്തം മനസമാധാനം കളഞ്ഞു നമ്മുടെ മനസ്സിലേക്ക് എന്തിനാണ് മറ്റൊരാളെ കയറ്റുന്നത്. ഇനി കോംപ്രമൈസ് ചെയ്താലേ സിനിമ ലഭിക്കുകയുള്ളു എന്നാണെങ്കിൽ താൻ സിനിമകൾ ചെയ്യുന്നില്ലെന്നാണ് മഡോണ പറയുന്നത്.