ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കേരളത്തിൽ നിന്ന് വളരെ വ്യത്യസ്തമായ കാലാവസ്ഥയാണ് ബ്രിട്ടന്റേത്. കടുത്ത മഞ്ഞു വീഴ്ചയും തണുപ്പും മൂലം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ജീവിതം കൂടുതൽ ദ്ദുസഹമാകുന്നു. യുകെയുടെ പല ഭാഗങ്ങളിൽ മഞ്ഞു വീഴ്ച തുടരും. വെള്ളിയാഴ്ച ഉണ്ടായ കടുത്ത മഞ്ഞുവീഴ്ചയിൽ ഡ്രൈവർമാർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി കിടന്നു. തെക്കൻ ഇംഗ്ലണ്ട് ഒഴികെയുള്ള യുകെയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശനിയാഴ്ച വരെ കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യെൽലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ച പല മേഖലകളിലും പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ബിബിസി കാലാവസ്ഥാ വിദഗ്ധൻ മാറ്റ് ടെയ്ലർ പറഞ്ഞു. സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ താപ നില -10C മുതൽ -13C വരെ കുറയും.
കടുത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ ഹൈവേ ഓപ്പറേഷൻ കൺട്രോൾ ഡയറക്ടർ ആൻഡ്രൂ പേജ്-ഡോവ് പറഞ്ഞു. നിലവിലെ കാലാവസ്ഥ മെച്ചപ്പെടുന്നതിന് പകരം കൂടുതൽ വഷളാകാനാണ് സാധ്യത എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെയിൽസിന്റെ ചില ഭാഗങ്ങളിലും വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലും വെള്ളിയാഴ്ച മുതൽ രാത്രി വരെ ഉണ്ടായ മഞ്ഞുവീഴ്ച്ച എം 62 – വിൽ കടുത്ത ഗതാഗത തടസ്സമാണ് സൃഷ്ടിച്ചത്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോച്ച്ഡെയ്ലിനും വെസ്റ്റ് യോർക്ക്ഷെയറിലെ ഹഡേഴ്സ്ഫീൽഡിനും ഇടയ്ക്കുള്ള കാരിയേജ്വേയിൽ ഡ്രൈവർമാർ കടുത്ത ട്രാഫിക് റിപ്പോർട്ട് ചെയ്തു.
ജംഗ്ഷൻ 20 നും 22 നും ഇടയിൽ രണ്ട് പാതകൾ അടച്ചതിനെത്തുടർന്ന് വണ്ടികളുടെ നീണ്ട നിര 17 മൈലോളം നീണ്ടു. ഇത്തരത്തിലുള സാഹചര്യങ്ങൾ നേരിടാൻ തങ്ങൾ നേരത്തെ തന്നെ തയ്യാറാണെന്നും എം 62 ഉടനെ തുറക്കുമെന്നും ആൻഡ്രൂ പേജ്-ഡോവ് അറിയിച്ചു. റോഡുകളിലെ ട്രാഫിക്കിൽ പെട്ട് മണിക്കൂറുകളോളം കുടുങ്ങിക്കിടക്കേണ്ടി വന്ന തങ്ങളുടെ അനുഭവം നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
Leave a Reply