ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ചാറ്റ്ജിപിറ്റിയുടെ സഹായത്തോടെ സൈബർ കുറ്റവാളികൾ ഫിഷിങ് ഈമൈലുകൾ അയക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഇന്റർനെറ്റ് ഉപയോക്താക്കളെ കൊള്ളയടിക്കാൻ തട്ടിപ്പുകാർ ചാറ്റ് ജിപിറ്റി പോലെയുള്ള എഐ ഉപകരണങ്ങളുടെ സഹായം തേടുന്നതായി സൈബർ സുരക്ഷാ കമ്പനിയായ നോർട്ടൺ മുന്നറിയിപ്പ് നൽകി. ഇത്തരം ഈമെയിലുകൾ സൃഷ്ഠിക്കുന്നതിനായി ചാറ്റ് ജിപിറ്റി ഉപയോഗിക്കുന്നത് വഴി സൈബർ ക്രൈം സംഘങ്ങൾ 96 ശതമാനം വരെ തങ്ങളുടെ ചിലവുകൾ കുറയ്ക്കുമെന്ന് ന്യൂ സയന്റിസ്റ്റിലെ റിപ്പോർട്ടിൽ പറയുന്നു.
ചാറ്റ് ജിപിറ്റി ഉപയോഗിക്കുന്നത് വഴി വിവിധ ഭാഷകൾ ഉപയോഗിക്കാനുള്ള ക്രിമിനൽ സംഘങ്ങളുടെ തടസങ്ങളും പൂർണമായി മാറിയെന്ന് മൈസീന സെക്യൂരിറ്റി സൊല്യൂഷൻസ് സിഇഒ ജൂലിയ ഒ ടൂൾ മുന്നറിയിപ്പ് പറഞ്ഞു. എ.ഐ ഉപയോഗിച്ച് തയാറാക്കിയ ഈമെയിലുകൾ കണ്ടെത്താൻ വഴികളുണ്ടെന്നും എന്നാൽ പുതിയ സാങ്കേതികവിദ്യകൾ ഇവ കണ്ടെത്തുന്നത് കൂടുതൽ പ്രയാസകരമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
ചാറ്റ്ജിപിറ്റിയാണ് നിലവിൽ ഡാർക്ക് വെബിലെ ഏറ്റവും പ്രധാന വിഷയങ്ങളിൽ ഒന്ന്. ഇരകളെ കബളിപ്പിക്കാൻ സൈബർ കുറ്റവാളികൾ നല്ലതോതിൽ ഇവയെ ആശ്രയിക്കുന്നു. ചാറ്റ്ജിപിറ്റി തെറ്റായി ഉപയോഗിക്കാതിരിക്കാൻ നിരവധി പരിരക്ഷകൾ ഉണ്ടെങ്കിലും തട്ടിപ്പുകാർ ഇത് മറികടക്കുന്നു. ചാറ്റ്ജിപിറ്റി തയാറാക്കിയ ഫ്രോഡ് ഈമെയിലുകൾ മനുഷ്യർ ഉണ്ടാക്കിയതിനെ അപേക്ഷിച്ച് കണ്ടെത്താൻ ബുദ്ധിമുട്ടാണ് എന്ന വസ്തുത മുതലെടുത്താണ് തട്ടിപ്പുകാർ ഇവ ഉപയോഗിക്കുന്നത്.
Leave a Reply