റോബിൻ എബ്രഹാം ജോസഫ്

അപ്രതീക്ഷിതമായി ചെന്നെത്തുന്ന ചില ഇടങ്ങൾ എത്ര പെട്ടെന്നാണ് അത്രമേൽ പ്രിയപ്പെട്ട ഇടങ്ങളായി മാറുന്നത്! പലപ്പോഴും നിരന്തരമായി ഉള്ളിൽ തട്ടുന്ന ഒരു സംഭവമാണ് മുകളിൽ പറഞ്ഞത്. അല്ലെങ്കിലും പ്ലാൻ ചെയ്യാതെ പോകുന്ന യാത്രകൾക്ക് അൽപ്പം മധുരം കൂടുതലായിരിക്കുമെന്നാണ് പൊതുവേ പറയാറുള്ളത്. അത്തരത്തിൽ ഈ അടുത്ത് പോയൊരു സ്ഥലമാണ് കുടക്കത്തുപ്പാറ. വ്യക്തിപരമായ ചില ആവശ്യങ്ങൾക്കായാണ് കൊല്ലം ജില്ലയിലെ ചണ്ണപ്പേട്ടയിൽ എത്തിയത്. അവിടെ നിന്നും കേട്ടറിഞ്ഞാണ് തെന്മലയോട് ചേർന്നു കിടക്കുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് കുടക്കത്തുപ്പാറ. വലിയൊരു ​ഗേറ്റ് കടന്ന് മുപ്പത് രൂപ പാസ് എടുത്ത് ഏകദേശം മൂന്ന് കിലോമീറ്ററോളം ഓഫ് റോഡ് യാത്ര ചെയ്തുമാണ് ഇവിടേക്ക് എത്തേണ്ടത്. വനത്തിന്റെ നടുവിലൂടെയുള്ള ഓഫ് റോഡ് യാത്ര കുടക്കത്തുപ്പാറയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. സഞ്ചാരികളെ നോക്കി ഇരിക്കുന്ന കുരങ്ങുകളും പീലി വിടർത്തി നിൽക്കുന്ന മയിലുകളും വനത്തിനിരുവശവും സഞ്ചാരികളെ വരവേൽക്കുന്നു.

സമുദ്രനിരപ്പിൽ നിന്നും 840 മീറ്റർ ഉയരത്തിൽ കൊല്ലം ജില്ലയുടെ കിഴക്കൻ പ്രദേശത്താണ് കൂടക്കത്തുപാറ സ്ഥിതി ചെയ്യുന്നത്. നല്ല തെളിഞ്ഞ കാലാവസ്ഥ ആണെങ്കിൽ കേരളത്തിലെ നാല് ജില്ലകളും തമിഴ്നാടിന്റെ ഭാഗങ്ങളും ഇവിടെ നിന്നാൽ കാണാൻ കഴിയുമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പാറയ്ക്ക് താഴ്ഭാ​ഗം ഇടതൂർന്ന വനമാണ്. 360 പടികൾ കയറിവേണം ഈ പാറയുടെ മുകളിലെത്താൻ. അതുകൊണ്ട് തന്നെ പ്രായമായവരും, പലവിധ അസുഖങ്ങൾ ഉള്ളവരും പോകാതെ ഇരിക്കുന്നത് തന്നെയാണ് നല്ലത്. ഉയർന്ന് പ്രദേശമായതിനാൽ തന്നെ നിലവിലുള്ള മനോഹരമായ പാറക്കെട്ടുകൾ നിലനിർത്തി തന്നെയാണ് പഠിക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതുകൊണ്ട് തന്നെ മനോഹരമായ ട്രക്കിം​ഗ് അനുഭവം ഇതിലൂടെ ലഭിക്കുന്നു. പടികയറുന്നവർക്ക് പിടിച്ച് കയറാൻ വശങ്ങളിൽ ചെറിയ വേലികൾ പണിതിട്ടുണ്ട്. ഇടയ്ക് വിശ്രമിക്കാൻ കോൺക്രീറ്റ് ബെഞ്ചുകളും ഉണ്ട്. 100 പടികൾ കഴിയുമ്പോൾ ഒരു ഗുഹയുണ്ട്. സായിപ്പിന്റെ ഗുഹയെന്നാണ് പേര്.പണ്ട് ഒരു സായിപ്പ് കുറെ കാലം ഇവിടെ താമസിച്ചിരുന്നു എന്നൊരു കഥയും നിലനിൽക്കുന്നുണ്ട്. ഏറ്റവും മുകളിൽ ചെന്ന് കഴിയുമ്പോൾ മനോഹരമായ പാറക്കെട്ടുകൾ കാണാം. ഇരുവശത്തും മനോഹരമായ മരങ്ങളും ചെടികളും നിറഞ്ഞുനിൽക്കുന്ന മനോഹരമായ കാഴ്ച മനസ് നിറയ്ക്കുന്നതാണ്. കേരളത്തിലെ നാല് ജില്ലകളും തമിഴ്നാടിന്റെ ചില ഭാ​ഗങ്ങളും ഇവിടെ നിന്നാൽ കാണാൻ കഴിയും.