ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് താങ്ങായി സർക്കാർ സഹായം. ബില്ലുകളിൽ ചില ഇളവുകളാണ് അർഹരായവർക്ക് ഇപ്പോൾ നൽകുന്നത്. യൂണിവേഴ്സൽ ക്രെഡിറ്റിലുള്ള ആളുകൾ ഉൾപ്പെടെ എട്ട് ദശലക്ഷം ആളുകൾക്ക് ഇപ്പോൾ മുതൽ മെയ്‌ 17 വരെ £301 ഗഡു ലഭിക്കും. അടുത്ത രണ്ട് കാലയളവിലും സമാനമായ രീതിയിൽ ഇളവുകൾ ഉണ്ടാകുമെന്നാണ് അധികൃതർ പങ്കുവെക്കുന്നത്. 45 വർഷത്തിനിടയിലെ ഏറ്റവും വേഗമേറിയ നിരക്കിൽ ഭക്ഷ്യവിലകൾ ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പണപ്പെരുപ്പം, പലിശനിരക്ക് തുടങ്ങി സകല മേഖലകളിലും അപ്രതീക്ഷിത വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് അനുദിനം ജീവിത ചിലവ് കുതിച്ചുയരുകയാണ്. ഗ്യാസ്, വൈദ്യുതി എന്നിവയുടെ ചെലവ് നേരിടാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സഹായിക്കാനാണ് ജീവിതച്ചെലവ് പേയ്‌മെന്റുകൾ ആദ്യം അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം 650 പൗണ്ടിന്റെ രണ്ട് പേയ്‌മെന്റുകളാണ് നടത്തിയത്. ഇത്തരത്തിലൊരു പദ്ധതി അവതരിപ്പിച്ചതിലൂടെ ആളുകൾക്ക് പണം അനുയോജ്യമാണെന്ന് തോന്നുന്ന രീതിയിൽ ചിലവഴിക്കാൻ അവസരം നൽകുന്നു.

യോഗ്യരായ സ്വീകർത്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് നൽകാനാണ് തീരുമാനം. ബാങ്ക് അക്കൗണ്ടുകളുടെ പേയ്‌മെന്റ് റഫറൻസ് സ്വീകർത്താവിന്റെ നാഷണൽ ഇൻഷുറൻസ് നമ്പറായിരിക്കും. നികുതി ക്രെഡിറ്റുകളിലൂടെ മാത്രം പണത്തിന് യോഗ്യത നേടുന്നവർക്ക് മെയ് 2 മുതൽ അവരുടെ പേയ്‌മെന്റ് തുക ലഭിക്കും. കൂടാതെ, വേനൽക്കാലത്ത്, ആറ് ദശലക്ഷത്തിലധികം വൈകല്യമുള്ള ആളുകൾക്ക് 150 പൗണ്ട് അധികമായി നൽകുവാനും ആലോചനയുണ്ട്. അടുത്ത ശൈത്യകാലത്ത് എട്ട് ദശലക്ഷത്തിലധികം പെൻഷൻകാർക്ക് 300 പൗണ്ട് അധികമായി ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.