ജോൺസൻ കളപ്പുരയ്ക്കൽ
ഗ്ലോസ്റ്റർ : കോവിഡ് മഹാമാരിയുടെ മൂന്ന് വർഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം യുകെയിലെ കുട്ടനാട്ടുകാർ ഒരു സൗഹൃദ പകലിന് നിറം നൽകാൻ ഗ്ലോസ്റ്ററിലേക്ക് എത്തുന്നു. ഗൃഹാതുരത്വം ഉൾക്കൊള്ളുന്ന ഇന്നലെകളുടെ ഓർമ്മകൾ ഞാറ്റുപാട്ടും, കൊയ്ത്തുപാട്ടും, തേക്കു പാട്ടും, വഞ്ചിപ്പാട്ടും, വള്ളംകളിയും ഒക്കെയായി സ്റ്റേജിൽ പുനരവതരിപ്പിക്കപ്പെടുമ്പോൾ, അടുത്ത തലമുറകളിലേക്കുള്ള സാംസ്കാരിക വിനിമയത്തിന് യുകെയിലെ കുട്ടനാട്ടുകാർ അവരുടേതായ പങ്കുവഹിക്കുമെന്ന് ആതിഥേയർ അവകാശപ്പെട്ടു.
കുട്ടനാടിന്റെ അതീജീവനത്തെപ്പറ്റി തയ്യാറാക്കിയിട്ടുള്ള ഡോക്യുമെന്ററിയും, അവയുമായി ബന്ധപ്പെട്ട ചർച്ചകളും ഈപ്രാവശ്യത്തെ സംഗമത്തിന്റെ മുഖ്യ ആകർഷകമായിരിക്കും.
പതിനാലാമത് കുട്ടനാട് സംഗമത്തിന്റെ ജനറൽ കൺവീനറായ തോമസ് ചാക്കോ കൊച്ചുതെള്ളിയുടെ നേതൃത്വത്തിൽ അനീഷ് ചാണ്ടി, പ്രിൻസ് ഫ്രാൻസിസ്, ജോസഫ് കുട്ടി ദേവസ്യ, ജോണി സേവ്യർ, സോണി കൊച്ചുതെള്ളി, ജയേഷ് കുമാർ, ആന്റണി കൊച്ചീത്തറ, സോജി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
ജൂൺ 24 ശനിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 6 മണിക്ക് അവസാനിക്കുന്ന സംഗമത്തിലേയ്ക്ക് കൂടുതൽ കുട്ടനാട്ടുകാരെ പങ്കെടുപ്പിക്കുവാൻ ഏരിയ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ സജീവ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും, ഓൺലൈൻ രജിസ്ട്രേഷൻ തുടരുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.
റാണി ജോസ് , ജെസ്സി വിനോദ്, അനുചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രോഗ്രാം കമ്മറ്റി സജീവമായി രംഗത്തുണ്ട്.
സമീപ കാലത്ത് നമ്മെ വേർപിരിഞ്ഞു പോയ കുട്ടനാടിന്റെ യശസ് ലോകമെമ്പാടും എത്തിച്ച കാവാലം നാരായണപണിക്കർ നെടുമുടി വേണു , ബി ആർ പ്രസാദ് എന്നിവർക്ക് ഉചിതമായ സ്മരണാൻഞ്ജലി സംഗമ വേദി നൽകുമെന്നും പ്രോഗ്രാം കോർഡിനേറ്റേഴ്സ് അറിയിച്ചു.
വഞ്ചിപ്പാട്ടിന്റെ ഈരടികളും , ആരവങ്ങളും ആർപ്പുവിളികളും , നിറഞ്ഞു നിൽക്കുന്ന ഒരു സൗഹൃദ പകലിലേക്ക് എല്ലാ കുട്ടനാട്ടുകാരേയും സഹർഷം സ്വാഗതം ചെയ്യുന്നതായി ജനറൽ കൺവീനർ തോമസ് ചാക്കോ അറിയിച്ചു.
സംഗമവേദിയുടെ അഡ്രസ്സ്
Oaklands Snooker and Pool club
Foxes Bridge Road,
Forest Vale Industrial Estate,
Cinderford
Gloucester
GL14 2PQ
Thomas Chacko – 07872067153
Leave a Reply