സുധീഷ് തോമസ്

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷനുകളിൽ ഒന്നായ സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷനിൽ നിത്യസഹായ മാതാവിൻറെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ജൂലൈ 2 -ന് പൂർവ്വാധികം ഭക്തിനിർഭരമായി കോ-ഓപ്പറേറ്റീവ് അക്കാഡമി , സ്റ്റോക്ക് ഓൺ ട്രെൻഡിൽ വച്ച് നടത്തപ്പെടുന്നതാണ്.

ജൂൺ 25 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മിഷൻ വികാരി ഫാ. ജോർജ് എട്ടുപറയിൽ കൊടിയേറ്റുന്നതോടു കൂടി തിരുനാളിന് തുടക്കം കുറിക്കും. അന്നുമുതൽ തിരുനാൾ ദിവസം വരെ എല്ലാദിവസവും വിശുദ്ധ കുർബാനയും നിത്യസഹായ മാതാവിൻറെ നൊവേനയും ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ കൊടിയേറ്റു മുതൽ പ്രധാന തിരുന്നാൾ ദിനം വരെ നേർച്ച വസ്തുക്കൾ കൊണ്ടുവരുന്നവർക്ക് തിരുകർമ്മങ്ങൾക്ക് ശേഷം അവ വിതരണം ചെയ്യാവുന്നതാണ്.

തിരുനാൾ ദിനമായ ജൂലൈ 2 – ന് രാവിലെ 10 മണിക്ക് ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ ഫാ. മാത്യു കുരിശുംമൂട്ടിൽ, ഇടവക വികാരി ഫാ. ജോർജ് എട്ടുപറയിൽ എന്നിവരും ചേർന്ന് ആഘോഷമായ തിരുനാൾ രാസ കുർബാന അർപ്പിക്കുന്നതാണ്.

തുടർന്ന് ആഘോഷമായ ബാന്റ് മേളങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടുകൂടി തിരുസ്വരൂപങ്ങളും മുത്തുക്കുടകളും വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടത്തപ്പെടുന്നതാണ്. അതിനുശേഷം സ്നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്കുശേഷം സൺഡേ സ്കൂളിന്റെയും ഫാമിലി യൂണിറ്റിന്റെയും ചർച്ച് ഓർഗനൈസേഷന്റെയും നേതൃത്വത്തിൽ വിവിധതരം കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

തിരുനാൾ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി തിരുനാൾ കൺവീനർ & കൈക്കാരന്മാർ ജോൺസൺ തെങ്ങുംപള്ളിൽ, സിബി പൊടിപ്പാറ, ജോഷി തോമസ്, ഡേവിഡ് പാപ്പു, ജോയിൻറ് കൺവീനേഴ്സ് ജോസ് വർഗീസ്, ജോസ് ആന്റണി, ബെന്നി പാലാട്ടി എന്നിവരുടെ നേതൃത്വത്തിൽ വിവിധതരം കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. തിരുനാൾ കർമ്മങ്ങളിൽ പങ്കെടുത്ത് നിത്യസഹായ മാതാവിൻറെ മാധ്യസ്ഥതയാൽ ദൈവാനുഗ്രഹം പ്രാപിക്കുവാനും നമുക്കൊന്നു ചേരാം