ജെഗി ജോസഫ്
ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജിഎംഎ വാരിയേഴ്സ് വിജയിച്ചു. രാവിലെ ഗ്ലോസ്റ്ററിലെ കിങ് ജോര്‍ജ് ഗ്രൗണ്ടില്‍ വച്ചു നടന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് വാരിയേഴ്സ് വിജയം സ്വന്തമാക്കിയത്.
അവസാന വട്ട മത്സരം ഗ്ലാഡിയേറ്റേഴ്സും സ്പാര്‍ടന്‍സും വാരിയേഴ്സും തമ്മിലായിരുന്നു. ഗ്ലാഡിയേറ്റേഴ്സിനെ തോല്‍പ്പിച്ച് വാരിയേഴ്സ് ഫൈനലുറപ്പിച്ചു. സ്പാര്ടനും ഫൈനലിലെത്തിയതോടെ മത്സരം ആവേശത്തിലായി. ഒടുവില്‍ സ്പാര്‍ട്ടനെ തോല്‍പ്പിച്ച് വാരിയേഴ്സ് കപ്പ് സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ 20 ഓവറുകളാണ് ഉണ്ടായിരുന്നത്.
ഗ്ലാഡിയേറ്റേഴ്സിനെ പ്രജു ഗോപിനാഥും സ്പാര്ടനെ മനോജ് വേണുഗോപാലും വാരിയേഴ്സിനെ ഡോ ബിജു പെരിങ്ങത്തറയും നയിച്ചു. വാരിയേഴ്സിലെ വിക്കി മികച്ച ബൗളറായി. വാരിയേഴ്സ് താരം അനസ് റാവ്തര് മികച്ച ബാറ്റ്സ്മാനായും തെരഞ്ഞെടുത്തു. കളിയിലുടനീളം മികച്ച പെര്‍ഫോമന്‍സ് കാഴ്ചവച്ച ആന്റണി മാത്യുസ് മികച്ച വിക്കറ്റ് കീപ്പറായി തെരഞ്ഞെടുത്തു.
മാന്‍ ഓഫ് ദി സീരീസ് ടോം ഗ്ലാന്സന് സ്വന്തമാക്കി. വാരിയേഴ്സ് മത്സരത്തില്‍ ജയിച്ചപ്പോള്‍ സ്പാര്ടന്സ് റണ്ണറപ്പായി. ഗ്ലാഡിയേറ്റേഴ്സ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തരാകേണ്ടിവന്നു. സ്റ്റീഫന്‍ ഇലവുങ്കലിന്റെ നേതൃത്വത്തില്‍ രുചിയേറിയ ഭക്ഷണവും ഒരുക്കിയിരുന്നു. വാശിയേറിയ ക്രിക്കറ്റ് ടൂര്‍ണമെന്റ് കാണികളിലും ആവേശം നിറയ്ക്കുകയായിരുന്നു
Leave a Reply