വെസ്റ്റ് യോർക്ക് ഷെയറിൽ താമസിക്കുന്ന ജോൺ കുര്യന്റെ മാതാവ് മേരി ജോൺ (92) നിര്യാതയായി.  ഭൗതികദേഹം ഇന്ന് (21-11-23) രാത്രി 10 മണിക്ക് തൊടുപുഴ ചാഴികാട്ട് ആശുപത്രി ചാപ്പലിൽ പൊതു ദർശനത്തിനു വയ്ക്കുകയും ബിഷപ്പ് മാർ ജോസഫ് ശ്രാമ്പിക്കൽ അന്ത്യോപചാരം അർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്യും. തുടർന്ന് കോഴിക്കോട് പുല്ലൂരാംപാറയിലേക്കുള്ള യാത്രാ മദ്ധ്യേ രാത്രി 11.30 വേങ്ങൂർ (അങ്കമാലി ) സെന്റ് ജോസഫ് ദേവാലയത്തിൻ വച്ച് വേങ്ങൂർ ഇടവകാംഗങ്ങൾ ഉപചാരം അർപ്പിക്കും. 22-11-23 (നാളെ) രാവിലെ പുല്ലൂരാംപാറയിൽ പരേതനായ കണിപ്പിള്ളിൽ ടോമിയുടെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം ഉച്ചക്ക് 2 മണിക്ക് വീട്ടിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകളെ തുടർന്ന് പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്ക്കരിക്കും.

പരേതനായ കണിപ്പിള്ളിൽ ജോൺ മാത്യുവിന്റെ ഭാര്യയും തുടങ്ങനാട് അമ്പാട്ട് കുടുംബാംഗമാണ്.

ജോൺ കുര്യൻ സീറോ മലബാർ സഭയുടെ ലീഡ്സിലെ ഇടവകയായ സെന്റ് മേരീസ് ആൻഡ് സെന്റ് വിൽഫ്രഡ് ദേവാലയത്തിൽ ദീർഘകാലമായി കാറ്റക്കിസം ക്ലാസുകളുടെ പ്രഥമ അധ്യാപകനും എപാർക്കിയൽ ബൈബിൾ അപ്പോസ്തലേറ്റ് ജോയിന്റ് കോർഡിനേറ്ററും ലീഡ്സ് റീജിയൻ കോർഡിനേറ്ററും ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബൈബിൾ കലോത്സവത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളുമാണ്.

WhatsApp Image 2024-12-09 at 10.15.48 PM

ജോൺ കുര്യൻറെ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുന്നു.

താഴെക്കാണുന്ന ലിങ്ക് ഉപയോഗിച്ച് സംസ്കാര ചടങ്ങുകൾ തൽസമയം കാണാം.