പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ച  മൂന്നാംഘട്ടം സിനിമയുടെ ലണ്ടൻ പ്രീമിയർ നവംബർ 25ന് Cineworld Ilford ൽ പ്രദർശിപ്പിക്കും.  ഗ്രാന്തം സവോയ് തീയറ്ററിൽ പ്രദർശിപ്പിച്ച സിനിമയുടെ ആദ്യ പ്രീമിയർ മികച്ച അഭിപ്രായങ്ങളും പ്രതികരണങ്ങളും നേടിയിരുന്നു. മൂന്നാംഘട്ടത്തിന്റെ ലണ്ടൻ പ്രീമിയർ കാണുവാൻ നവംബർ 25ന് സിനിമയുടെ പ്രധാന അണിയറ പ്രവർത്തകരും എത്തുന്നുണ്ട്.

സ്വപ്നരാജ്യത്തിനു ശേഷം രഞ്ജി വിജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മൂന്നാംഘട്ടം. യവനിക ടാക്കീസിന്റെ ബാനറിൽ പൂർണ്ണമായും യുകെയിൽ ഷൂട്ട് ചെയ്തിട്ടുള്ള സിനിമയിൽ രഞ്ജി വിജയനെ കൂടാതെ പുതുമുഖ താരങ്ങളുൾപ്പെടെ  ഒട്ടനവധി കലാകാരന്മാർ അണിനിരക്കുന്നുണ്ട്.  യുകെയിലെ പ്രമുഖ ഫിലിം ഡിസ്‌ട്രിബ്യുട്ടേഴ്‌സായ RFT ഫിലിംസ് ആണ്  ലണ്ടൻ പ്രീമിയറിന്റെ വിതരണം നിർവഹിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രഞ്ജി വിജയനെ കൂടാതെ സിജോ മംഗലശ്ശേരിൽ, ജോയ് ഈശ്വർ, സിമി ജോസ്, കുര്യാക്കോസ് ഉണ്ണിട്ടൻ, ബിട്ടു തോമസ്, പാർവതി പിള്ള, ഹരിഗോവിന്ദ് താമരശ്ശേരി, സാമന്ത സിജോ തുടങ്ങിയവർ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സംയുക്ത സംവിധായകരായി എബിൻ സ്കറിയ, ഹരിഗോവിന്ദ് താമരശ്ശേരി എന്നിവരും, സംവിധാന സഹായികളായി രാഹുൽ കുറുപ്പ്, റോഷിനി ജോസഫ് മാത്യു എന്നിവരും, ഛായാഗ്രഹണം അലൻ കുര്യാക്കോസും, പശ്ചാത്തല സംഗീതം കെവിൻ ഫ്രാൻസിസും  നിർവഹിച്ചിരിക്കുന്നു.   രാജേഷ് റാമും രഞ്ജി വിജയനും ചേർന്ന് നിർമ്മിച്ചിരിക്കുന്ന സിനിമ ജനുവരിയിലെ യുകെ റിലീസിന് ശേഷം പ്രമുഖ ഒ ടി.ടി പ്ലാറ്റ്ഫോം വഴി പ്രേക്ഷകരിലേക്കെത്തും.