ന്യൂസ് ഡെസ്ക് മലയാളം യുകെ
അടുത്തടുത്ത് ഉണ്ടായ അപ്രതീക്ഷിത മരണങ്ങളുടെ വേദനയിലും ഞെട്ടലിലുമാണ് യുകെ മലയാളികൾ . കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവർ പലരും അകാലത്തിൽ വിട പറയുന്നു. വെറും 39 വയസ്സ് മാത്രം പ്രായമുള്ള മലയാളി യുവാവ് ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഈസ്റ്റ് സസക്സിലെ ഹേസ്റ്റിങ്സിൽ താമസിക്കുന്ന സഞ്ജു സുകുമാരനാണ് മരണമടഞ്ഞത്. സുഹൃത്തുക്കൾ പ്രാഥമിക ശുശ്രൂഷകൾ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഭാര്യ സീതു ഈസ്റ്റ് സസക്സ് എൻഎച്ച്എസ് ട്രസ്റ്റിന്റെ കോൺഗസ്റ്റ് ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്യുകയാണ്. മക്കൾ : ശ്രാവൺ(7), ശ്രയാൻ(3), ശ്രിയ(5 മാസം). പാലക്കാട് വാഴമ്പുറം നെല്ലിക്കുന്നത്ത് വീട്ടിൽ സുകുമാരൻ, കോമളവല്ലി ദമ്പതികളുടെ മകനാണ് സഞ്ജു. സജു , സനു എന്നിവരാണ് സഹോദരങ്ങൾ .
മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കാരകർമ്മങ്ങൾ നടത്താനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്.
സഞ്ജു സുകുമാരൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
	
		

      
      



              
              
              




            
Leave a Reply