ന്യൂസ് ഡെസ്ക്, മലയാളം യുകെ
പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും യുകെയിലെ സാധാരണക്കാരെ വീർപ്പുമുട്ടിക്കുകയാണ്. ഇതൊക്കെ കൊണ്ടുതന്നെ യുകെയിൽ ശക്തമായ ഭരണപക്ഷ വികാരമാണ് നിലനിൽക്കുന്നത്. ഏപ്രിൽ മാസത്തിൽ കുടുംബങ്ങളെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക ഞെരുക്കമാണ്. 7 ബില്ലുകളിൽ ആണ് വർദ്ദന വ് ഉണ്ടാകുന്നത്. ഇൻഷുറൻസ് വെട്ടിക്കുറച്ചതും ഊർജ്ജ ബില്ലിലെ നേരിയ കുറവും ചില ആനുകൂല്യങ്ങളുടെ തുക വർദ്ധിച്ചതും ആണ് സാധാരണക്കാരന് അൽപം എങ്കിലും ആശ്വാസം നൽകുന്ന കാര്യം.
ഏപ്രിൽ മാസം മുതൽ ഫോൺ , ബ്രോഡ്ബാൻഡ് ബില്ലുകളിൽ വൻ കുതിച്ചു കയറ്റം ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കും. ഈ മേഖലയിൽ 8.8 ശതമാനം വിലക്കയറ്റമാണ് ഉണ്ടാകാൻ പോകുന്നത്. വാട്ടർ ബില്ലുകളിലും വൻ വർദ്ധനവ് ഉണ്ടാകും. വാട്ടർ ബില്ലുകളിൽ നടപ്പാക്കുന്ന 6 %’ വർദ്ധനവ് ജനങ്ങളുടെ നടുവൊടിക്കും. കൗൺസിൽ നികുതികളിലും വൻ വർദ്ധനവാണ് ഏപ്രിൽ മാസം മുതൽ നടപ്പിലാക്കുക. ബർമിംഗ്ഹാം പോലുള്ള സ്ഥലങ്ങളിൽ കൗൺസിൽ നികുതി 21 % വരെ വർദ്ധിക്കും.
രണ്ടുവർഷമായി കൂടാതിരുന്ന ടിവി ലൈസൻസ് 6.6 ശതമാനം വർദ്ധിച്ച് 161.50 പൗണ്ട് ആയി ഉയരും. 2017 ഏപ്രിൽ 1 – നോ അതിനുശേഷമോ രജിസ്റ്റർ ചെയ്ത കാറിന്റെ വാർഷിക ഫ്ലാറ്റ് നിരക്ക് 10 പൗണ്ട് ആയി വർധിക്കുന്നതോടെ വാഹനനികുതിയും ഉയരും . ഇതിനു പുറമേയാണ് ഇംഗ്ലണ്ടിലെ എൻഎച്ച് എസ് പെൻഷൻ ചാർജുകളിലെ 4 % വർദ്ധനവ്. ബില്ലുകളിൽ മിക്കതും കുതിച്ചുയരുമ്പോഴും ഏക ആശ്വാസം സാധാരണ അളവിൽ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന കുടുംബത്തിൻറെ വാർഷിക ഊർജ ബിൽ കുറയുമെന്നതാണ്. 1690 പൗണ്ട് ആയി ആണ് വാർഷിക ഊർജ്ജബിൽ കുറയുന്നത്. ബില്ലുകളിൽ ഉണ്ടായി കൊണ്ടിരിക്കുന്ന വൻ വർദ്ധനവ് സർക്കാരിനെതിരെ കടുത്ത ജനരോഷത്തിന് കാരണമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സർക്കാരിന് തുടർ ഭരണം കിട്ടാനുള്ള സാധ്യത 1 ശതമാനം മാത്രമാണ് എന്ന് ഒരു തിരഞ്ഞെടുപ്പ് വിദഗ്ധൻ പറഞ്ഞതിന് വൻ വാർത്താ പ്രാധാന്യമാണ് മാധ്യമങ്ങൾ നൽകിയത്
Leave a Reply