വില്ലൻ ചുമ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ ഉടനീളമുള്ള ആശുപത്രികളിൽ അപ്പോയിൻ്റ്‌മെൻ്റുകൾക്ക് മാസ്ക് ധരിക്കണമെന്ന് അധികൃതർ. പെർട്ടുസിസ് അഥവാ ‘100 ദിവസത്തെ ചുമ’ എന്നും അറിയപ്പെടുന്ന വില്ലൻ ചുമ ബാധിച്ച് ഇംഗ്ലണ്ടിലും വെയിൽസിലുമായി ഇതുവരെ അഞ്ചു കുഞ്ഞുങ്ങൾ മരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ ഏകദേശം 3,000 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ രോഗം ഇനിയും പടരാതിരിക്കാൻ വാക്‌സിൻ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

അപ്പോയിൻ്റ്മെൻ്റ് സമയത്തോ സർജറിക്ക് യാത്ര ചെയ്യുമ്പോഴോ മാസ്ക് ധരിക്കാൻ രോഗികളോട് ഡോക്ടർമാർ ആവശ്യപ്പെടുന്നുണ്ട്. ബെർക്ക്‌ഷെയറിലെ പാർക്ക്‌സൈഡ് ഫാമിലി പ്രാക്ടീസ് റീഡിംഗിൽ എല്ലാ രോഗികളും മാസ്‌ക് ധരിക്കണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്. അണുബാധ നിയന്ത്രണ ആവശ്യങ്ങൾക്കായി, ശസ്ത്രക്രിയയ്ക്ക് വരുന്നവർ ദയവായി മാസ്ക് ധരിക്കണമെന്ന് ആശുപത്രിയുടെ വെബ്‌സൈറ്റിൽ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഹ്സ്ബ്രിഡ്ജിലെ പാർക്ക്വ്യൂ സർജറി, വെസ്റ്റ് ഹാംപ്‌സ്റ്റെഡ് മെഡിക്കൽ സെൻ്റർ, ബിഷപ്പ് ഓക്ക്‌ലാൻഡിലെ സ്റ്റാൻഹോപ്പിലെ ദി വെർഡേൽ പ്രാക്ടീസ് തുടങ്ങി ലണ്ടൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഒന്നിലധികം മെഡിക്കൽ സെൻ്ററുകളിൽ ഇതിനോടകം തന്നെ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഫേസ്-ടു-ഫേസ് അപ്പോയ്ന്റ്മെന്റുകൾ ഉള്ള രോഗികൾ, പ്രത്യേകിച്ച് ചുമയുടെ ലക്ഷണങ്ങളുണ്ടെങ്കിൽ, മാസ്ക് ധരിക്കാൻ ഇവർ ആവ്യശപ്പെടുന്നു. കൂടാതെ, വെസ്റ്റ് ഹാംപ്‌സ്റ്റെഡ് മെഡിക്കൽ സെൻ്റർ രോഗലക്ഷണങ്ങളുള്ള രോഗികളോട് ടെലിഫോൺ കോൾ അപ്പോയിൻ്റ്‌മെന്റുകൾ തിരഞ്ഞെടുക്കാനും ആവശ്യപ്പെടുന്നു.