വിയറ്റ്നാമിലെ ക്രിപ്റ്റോ നിക്ഷേപത്തിൽ ഇരട്ടയക്കത്തിലാണ് പുരുഷൻമാരുടെയും, സ്ത്രീകളുടെയും എണ്ണത്തിന്റെ കണക്കുകൾ. ഇവിടെ പുരുഷൻമാരും, സ്ത്രീകളും തമ്മിൽ ക്രിപ്റ്റോ നിക്ഷേപത്തിൽ 6% വ്യത്യാസം മാത്രമാണുള്ളത്. പ്രാദേശികമായ സംസ്കാരം, ഡിജിറ്റൽ കറൻസിയിൽ സ്ത്രീകൾക്കുള്ള നിക്ഷേപത്തെ പിന്തുണയ്ക്കുന്നതായി പഠനം വ്യക്തമാക്കുന്നു. ഇൻഡോനേഷ്യയിൽ 57% പുരുഷൻമാരും, 43% സ്ത്രീകളും ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയിരിക്കുന്നു. ഇത്തരത്തിൽ 14 പോയിന്റിന്റെ വ്യത്യാസമാണുള്ളത്.
കെനിയ, കൊളംബിയ എന്നീ രാജ്യങ്ങളാണ് സ്ത്രീകളുടെ ക്രിപ്റ്റോ നിക്ഷേപത്തിൽ 42% പങ്കാളിത്തവുമായി മൂന്നാം സ്ഥാനത്തുള്ളത്. സ്ത്രീകളുടെ ക്രിപ്റ്റോ നിക്ഷേപകത്തിൽ ഇന്ത്യയുടേത് എട്ടാം സ്ഥാനമാണ്. രാജ്യത്ത് 60% പുരുഷൻമാർക്കും, 40% സ്ത്രീകൾക്കുമാണ് ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപമുള്ളത്.
വികേന്ദ്രീകൃതമായ ഡിജിറ്റൽ കറൻസിയുടെ ഒരു രൂപമാണ് ക്രിപ്റ്റോ കറൻസികൾ. ബിറ്റ്കോയിൻ പോലെയുള്ള ക്രിപ്റ്റോ കറൻസികൾ ഒരു ഡീസെൻട്രലൈസ്ഡ് ബ്ലോക്ക് ചെയിൻ നെറ്റ് വർക്കിലാണ് സ്റ്റോർ ചെയ്തു സൂക്ഷിക്കുന്നത്. വിനിമയങ്ങൾ നടക്കുന്നതും, അനുവദിക്കുന്നതും, ഒരു പബ്ലിക് ലെഡ്ജറിൽ റെക്കോർഡ് ചെയ്യുന്നതും ഇതിലൂടെയാണ്. ഇവിടെ ഒരു തേർഡ് പാർട്ടിയുടെ ഇടപെടൽ അല്ലെങ്കിൽ കേന്ദ്ര അതോറിറ്റിയുടെ മോണിറ്ററിങ് ഇല്ല.
Leave a Reply