തീപ്പിടിത്തത്തിൽ മരിച്ച മുഴുവൻ പേരെയും തിരച്ചറിഞ്ഞതായി വിവരം. 49 പേരിൽ 46 പേർ ഇന്ത്യക്കാരാണ്. മൂന്ന് പേർ ഫിലിപ്പീൻസിൽ നിന്നുള്ളവരാണ്. 23 മലയാളികളുടെ ജീവനുകളാണ് ദുരന്തത്തിൽ ഇല്ലാതായത്. ഏഴുപേർ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. മൂന്നുപേർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരുമാണെന്ന് കുവൈത്ത് അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഉത്തർപ്രദേശിൽ നിന്ന് നാലുപേർ, ഒഡിഷയിൽ നിന്ന് രണ്ടുപേർ, കർണാടകയിൽ നിന്ന് ഒരാൾ, പഞ്ചാബിൽ നിന്ന് ഒരാൾ, ഹരിയാണയിൽ നിന്ന് ഒരാൾ, ജാർഖണ്ഡിൽ നിന്ന് ഒരാൾ, പശ്ചിമ ബംഗാളിൽ നിന്ന് ഒരാൾ, മഹാരാഷ്ട്രയിൽ നിന്ന് ഒരാൾ, ബിഹാറിൽ നിന്ന് ഒരാൾ എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം.
തിരിച്ചറിഞ്ഞ മലയാളികള്‍
1. കാസര്‍ഗോഡ് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34)
2. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ എളബച്ചി സ്വദേശി കേളു പൊന്മലേരി (58)
3. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി നിതിന്‍ കുത്തൂര്‍
4. കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍
5. മലപ്പുറം പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്‍ (36)
6. മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി കോതപറമ്പ് കുപ്പന്റെ പുരക്കല്‍ നൂഹ് (40)
7. തൃശ്ശൂര്‍ ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസ് (44)
8. കോട്ടയം പാമ്പാടി ഇടിമണ്ണില്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29)
9. കോട്ടയം പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസ് (38)
10.കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ ശ്രീഹരി പ്രദീപ് (27)
11. പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ ആകാശ് ശശിധരന്‍ നായര്‍ (31)
12. പത്തനംതിട്ട നിരണം സ്വദേശി മാത്യു തോമസ് (54) (ഇപ്പോള്‍ ആലപ്പുഴ പണ്ടനാട് താമസം )
13. പത്തനംതിട്ട കീഴ് വായ്പ്പൂര്‍ നെയ്വേലിപ്പടി സ്വദേശി സിബിന്‍ ടി എബ്രഹാം (31)
14. പത്തനംതിട്ട തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍ (37)
15. പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരന്‍ (68)
16. പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ് (56)
17. കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു 48)
18. കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30)
19. കൊല്ലം പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29)
20. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുണ്‍ ബാബു
Leave a Reply