ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ടോപ്പാസ് ഡ്രൈവിൽ താമസിക്കുന്ന ബൈജു മണവാളന്റെ മാതാവ് കൊച്ചമ്മ മണവാളൻ (80) നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ ജൂൺ 28-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ലൂർദ് മാതാ പള്ളിയിൽ വച്ച് നടത്തി.

WhatsApp Image 2024-12-09 at 10.15.48 PM

അമ്മയുടെ മരണ വിവരമറിഞ്ഞ് ടോപ്പാസ് ഡ്രൈവിലെ ബൈജുവിന്റെയും ഭാര്യ സ്മിതയുടെയും ഭവനത്തിൽ ഇടവകാംഗങ്ങളും സുഹൃത്തുക്കളും പ്രാർത്ഥനാ ശുശ്രൂഷകൾക്കായി ഒത്തു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.

ബൈജു മണവാളന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.