സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ തെരുവുകള്‍ ശബ്ദായമാനമായി ഇരുണ്ടുമൂടിയ ആകാശം കോരിച്ചൊരിയുന്ന മഴ, മഴയെ വകവയ്ക്കാതെ പ്രാർത്ഥനയോടെ വിശ്വാസികൾ , അത്ഭുതകരമായ സംഭവങ്ങൾ.

ഒരു ഇടവകയുടെ പ്രാർത്ഥനയ്ക്ക് മുൻപിൽ മാലാഖ വൃന്ദങ്ങൾ ഒപ്പം പരിശുദ്ധ അമ്മയുടെ ഇടപെടൽ, സ്റ്റോക്ക് ഓൺ ട്രെൻഡിൽ പ്രകൃതിയും മഴയുംവഴിമാറി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയില്‍ യേശുവിൻറെ സാന്നിധ്യം അനുഭവിച്ചറിഞ്ഞ സ്വർഗീയ നിമിഷങ്ങൾ.

ജൂണ്‍ 30 ന് കൊടിയേറ്റതോടുകൂടി ഈ വര്‍ഷത്തെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് എല്ലാ ദിവസവും ദിവ്യബലിയും നൊവേനയും ലദീഞ്ഞും പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ 7 ഞായറാഴ്ച രാവിലെ 9 30ന് നിത്യസഹായ മാതാവിൻറെ തിരുസ്വരൂപ പ്രതിഷ്ഠയോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി 10 മണിക്ക് ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാന റവ. ഫാ . ജോജോ പ്ലാപ്പള്ളിയുടെ മുഖ്യകാര്‍മ്മികത്വത്തിലും ഇടവക വികാരി റവ. ഫാ . ജോര്‍ജ്ജ് എട്ടുപാറയിലിന്റെ സഹകാര്‍മ്മികത്വത്തിലുമാണ് നടന്നത്. തിരുനാൾ സന്ദേശത്തിൽ. മാതാപിതാക്കളും മുതിർന്നവരും. വരുംതലമുറയ്ക്ക് മാതൃകയാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും, തോമാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയെ കുറിച്ചും പ്രതിപാദിക്കുക ഉണ്ടായി തുടർന്ന് ലദീഞ്ഞ്.

കാതോലികവും ശ്ളൈഹികവും ഏകവമായ സീറോമലബാർ സഭയെ നെഞ്ചോട് ചേർത്ത് ഇടവക അംഗങ്ങൾ, എൻറെ കർത്താവേ എൻറെ ദൈവമേ എന്ന വിശ്വാസം ഉറക്കെ പ്രഖ്യാപിക്കുന്ന തിരുന്നാൾ പ്രദക്ഷിണം, ദൈവാലയ മുറ്റത്തെ കൊടി മരച്ചുവട്ടിൽ നിന്ന്.

സെയിന്റ് തോമസ് കുരിശും മലയാറ്റൂർ മുത്തപ്പൻ വിളിയുമായി നടത്തിപ്പ് കൈക്കാരകാരനും തിരുനാൾ ജനറൽ കൺവീനർമയ സോണി ജോൺ മാളിയേക്കൽ, തിരികളുമായി കുട്ടികൾ, കൊടികൾ ഏന്തിയ കോയർ കുട്ടികൾ, മുത്തുക്കുടകൾ, ചെണ്ടമേളം, എസ് വൈ എം വൈ ബാൻഡ് തുടർന്ന് മുത്തുക്കുടകൾ പിടിച്ച വിശ്വാസികൾ, മരക്കുരിശ്, പൊന്‍ കുരിശ്, വെള്ളിക്കുരിശ് ഏന്തി ഇടവക അംഗങ്ങൾ, കൊടിതോരണങ്ങള്‍ക്കൊപ്പം വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വിശുദ്ധ അല്‍ഫോന്‍സാമ്മടെയും ,വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുസ്വരൂപങ്ങള്‍. പരിശുദ്ധ അമ്മ സ്വര്‍ഗ്ഗത്തില്‍ നിന്ന് സമ്മാനമായി നല്‍കിയ സഭയുടെ ഉത്തരീയവും ജപമാലയും കൈയിലേന്തി നിത്യസഹായ മാതാവിന്റെ തിരുസ്വരൂപഏന്തിയ വിമന്‍സ് ഫോറവും തുടർന്ന് പ്രസുദേന്തിമാർ. അൾത്താര ബാലന്മാർ. കോയർ, ഏറ്റവും പിന്നിലായി വിശുദ്ധ തിരുശേഷിപ്പ് ഏന്തിയ പാലികാ വാഹക സംഘവും വൈദികരും. തെരുവീഥികളെ പ്രകമ്പനം കൊള്ളിച്ച് യൂദയായിലെ ഗലീലയിൽ ജനിച്ച യേശുവിന്‍റെ ധീരനായ അനുഗാമി പരി.തോമാശ്ളീഹായുടെ പാരമ്പര്യവും പൈതൃകവും പേറുന്ന പിന്മുറക്കാരാണ് തങ്ങളെന്ന വിശ്വാസവെളിച്ചവുമായി സ്റ്റോക്ക് ഓൺ ട്രെന്റിലെ പരസ്പരം പിന്തുണയ്ക്കുന്ന ഇടവക അംഗങ്ങൾ ആഘോഷമായി കോ-ഓപ്പറേറ്റീവ് അക്കാദമിയിലേക്ക്. തുടർന്ന് സമാപന പ്രാത്ഥനയുടെ ആശിര്‍വാദം, കഴുന്ന് നേർച്ച, സ്നേഹവിരുന്ന്, ലഘുഭക്ഷണം മെന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കരിമരുന്നു കലാപ്രകടനവും. വിമന്‍സ് ഫോറത്തിന്റെ അടിപൊളി പലഹാരക്കട & കൂൾഡ്രിങ്ക്സ് സ്റ്റാൾ.

തിരുനാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും വാദ്യസംഗീതം ഉൾപ്പെടെ വിവിധ തരത്തിലുള്ള ശ്രുതിമധുരമായ ഗാനങ്ങൾമായി പ്രശസ്ത ഗായകരും സംഗീതജ്ഞരുമായി ശ്രീ. റെക്സ് ജോസും സംഘവും


സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയില്‍ തിരുനാ ള്‍ കര്‍മ്മങ്ങള്‍ എല്ലാം അത്യധികം ഭക്തിയോടെയും ഭംഗിയോടെയും വലിയ വിജയപ്രദമാക്കുവാന്‍ പ്രയത്‌നിച്ച വിവിധ കമ്മിറ്റിയംഗങ്ങള്‍ ജനറൽ കൺവീനർ സോണി ജോൺ , കൈക്കാരന്മാരായ സജി ജോസഫ്, അനൂപ് ജേക്കബ്, ഫൈനിഷ് വിൽസൺ, ജോയിന്റ് കണ്‍വീനര്‍മാരായ, ഡേവിസ് പാപ്പു പുതുശ്ശേരി, സുദീപ്. ജോസഫ്, സിബി ജോസ് , മെന്‍സ് ഫോറം, വിമണ്‍സ് ഫോറം, സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സ്, ഫാമിലി യൂണിറ്റ്‌സ്, ലിറ്റർജി കമ്മിറ്റി, ലിറ്റർജി സക്രിസ്റ്യൻസ്‌ , ലിറ്റർജി അൾടാർ സെർവെഴ്സ് , ലിറ്റർജി ഗായകസംഘങ്ങള്‍ , സൗണ്ട് ഓപ്പറേറ്റർസ്, തിരുനാൾ ചർച്ച് ഡെക്കറേഷൻ കമ്മിറ്റി, പ്രദക്ഷിണ ഘോഷയാത്ര കമ്മിറ്റി, ഭക്ഷണ വിതരണ കമ്മിറ്റി ഫിനാൻസ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, എന്നിവർക്കും പങ്കെടുത്ത ഓരോ വിശ്വാസികള്‍ക്കും മിഷന്‍ വികാരി റവ .ഫാ. ജോര്‍ജ്ജ് എട്ടുപാറയില്‍ ഒരിക്കൽക്കൂടി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.