ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിവിധ കുറ്റങ്ങൾ ചുമത്തി മുൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് വൈദികനെ കോടതിയിൽ ഹാജരാക്കി. 81-കാരനായ ജോനാഥൻ ഫ്ലെച്ചറിനെയാണ് ബുധനാഴ്ച വിംബിൾഡൺ മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണ നടത്തിയത്. അപമര്യാദയായ പെരുമാറ്റം , ശാരീരിക ഉപദ്രവം നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങൾ ആണ് ഇദ്ദേഹത്തിനെതിരെ ഉള്ളത്. പ്രധാനമായും ഒൻപത് സംഭവങ്ങളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
1973 നും 1999 നും ഇടയിലാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങൾ നടന്നത്. 1982-നും 2012-നും ഇടയിൽ വിംബിൾഡണിലെ ഇമ്മാനുവൽ പള്ളി വികാരിയായിരുന്നു ഫ്ലെച്ചർ. ഇന്നലെ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ഇദ്ദേഹത്തെ തുടർ വിചാരണയ്ക്കായി ഓഗസ്റ്റ് ഏഴിന് കിംഗ്സ്റ്റൺ ക്രൗൺ കോടതിയിൽ ഹാജരാക്കും. ജോനാഥൻ ഫ്ലെച്ചറിൽ നിന്ന് എന്തെങ്കിലും ദുരനുഭവം നേരിട്ടവർ മുന്നോട്ട് വന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി വിവരങ്ങൾ പങ്കുവെയ്ക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
Leave a Reply