ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് യോർക്ക് ഷെയറിലെ ഗ്രോസ് മോണ്ടിൽ ബസ് പാലത്തിൽ നിന്ന് താഴേയ്ക്ക് പതിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് അപകടം നടന്നത്. പാലത്തിൻറെ കൈവരികൾ തകർത്ത് ബസ് 30 അടി താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു.

ബസിലുണ്ടായിരുന്ന അഞ്ച് പേർ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടതായി നോർത്ത് യോർക്ക് ഷെയർ പൊലീസ് അറിയിച്ചു. നദിയുടെ ആഴം കുറവായിരുന്നത് അപകടത്തിന്റെ കാഠിന്യം കുറച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇതുവഴിയുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ്. വാഹനം ഓടിക്കുന്നവരോടും കാൽനടക്കാരോടും ഇതുവഴിയുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടത്തെ തുടർന്ന് പാലത്തിൻറെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന്റെ സുരക്ഷ പരിശോധിക്കാൻ സ്ട്രക്ച്ചറൽ എൻജിനീയർമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
	
		

      
      



              
              
              




            
Leave a Reply