ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓൺലൈൻ ബാങ്ക് സംവിധാനങ്ങൾ വ്യാപകമായതോടെ പണം തട്ടിപ്പു നടത്തുന്ന സംഘങ്ങളും സജീവമായതായുള്ള റിപ്പോർട്ടുകൾ ആണ് ദിനംപ്രതി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 2023 -ൽ ഒരു ബില്യൺ പൗണ്ടിലധികം ആണ് തട്ടിപ്പുകാർ പല രീതിയിൽ കവർന്നെടുത്തത്. 2022 നെ അപേക്ഷിച്ച് കവർന്നെടുത്ത പണത്തിന്റെ മൂല്യത്തിൽ 104 ശതമാനം വർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ കാണിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ബാങ്ക് ഇടപാടുകളിലുള്ള തട്ടിപ്പ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംശയാസ്പദമായ പണ ഇടപാടുകൾ നിലവിൽ വരാൻ കൂടുതൽ സാവകാശം വരുത്താൻ സർക്കാർ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത്തരം പണമിടപാടുകൾ ഒരു അക്കൗണ്ടിൽ നിന്ന് മറ്റ് അക്കൗണ്ടിലേക്ക് മാറ്റുന്നതിന് ഇനി മുതൽ 4 പ്രവർത്തി ദിവസം വരെ വേണ്ടിവരും. വ്യക്തിഗത ലോഗിൻ വിവരങ്ങൾ കൈക്കലാക്കിയും മറ്റും തട്ടിപ്പു നടത്തുന്ന കുറ്റവാളികളെ മുന്നിൽ കണ്ടാണ് ഈ ഒരു തീരുമാനം കൈ കൊണ്ടിരിക്കുന്നത്. തട്ടിപ്പ് അന്വേഷിക്കാൻ കൂടുതൽ സമയം നൽകുന്നതിന് നാല് ദിവസം വരെ പേയ്‌മെൻ്റുകൾ താൽക്കാലികമായി നിർത്താൻ ബാങ്കുകൾക്ക് അധികാരമുണ്ടാകുമെന്ന് ആണ് സർക്കാർ അറിയിച്ചിരിക്കുന്നത് .


പുതിയ നിയന്ത്രണങ്ങൾ ഒക്ടോബർ അവസാനത്തോടെ നിലവിൽ വരുമെന്നാണ് അറിയാൻ സാധിച്ചത്.നിലവിൽ അടുത്ത പ്രവൃത്തി ദിവസത്തിൻ്റെ അവസാനത്തോടെ കൈമാറ്റങ്ങൾ പ്രോസസ്സ് ചെയ്യുകയോ നിരസിക്കുകയോ ചെയ്യണം എന്നാണ് നിയമം . പുതിയ നിയമം അനുസരിച്ച് മൂന്ന് ദിവസം കൂടി സമയം ബാങ്കിന് അനുവദിക്കും. എന്നാൽ ഇത് എത്രമാത്രം പ്രായോഗികമാകും എന്ന കാര്യത്തിൽ സംശയവും ഉയർന്നു വന്നിട്ടുണ്ട് . പെയ്മെന്റുകൾ ഉടനടി നടത്തണമെന്ന് ആഗ്രഹിക്കുന്ന പണം ഇടപാടുകൾക്ക് ഇത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും എന്ന വിമർശനമാണ് ഉയർന്നു വന്നിരിക്കുന്നത്. വീട് വാങ്ങുന്നവർക്കും വലിയ തുക വേഗത്തിൽ കൈമാറേണ്ടവർക്കും നാല് ദിവസത്തെ കാലയളവ് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് സൊസൈറ്റി ഓഫ് ലൈസൻസ്ഡ് കൺവെയൻസേഴ്‌സ് പറഞ്ഞു.