എൻ്റെർട്ടെയ്ൻമെൻ്റ് ഡെസ്ക് . മലയാളം യുകെ

എന്നെ വിളിച്ചായിരുന്നു. നിന്നെ വിളിച്ചില്ലേ…? ഇല്ല. അതെന്താ വിളിക്കാത്തത്? നിങ്ങള് വല്ല്യ മച്ചാനും മച്ചമ്പിയുമായിരുന്നല്ലോ ??

സാധാരണക്കാരായ മനുഷ്യരിൽ നടക്കുന്ന ഒരു സംഭാഷണമാണിത്. ഈ സംഭാഷണത്തിന് സ്ഥലമോ കാലമോ, സ്ഥലകാല ബോധമോ ഇല്ല. ലോകത്തെവിടെയും ഏത് ഭാഷയിലും ഏത് സംസ്കാരത്തിലും ഈ സംഭാഷണം കേൾക്കാത്തവരാരുമുണ്ടാകില്ല. പ്രത്യേകിച്ച് മലയാളികളിൽ.

മലയാളികളുടെ അനുദിന ജീവിതത്തിൽ കണ്ടതും കേട്ടതും പറഞ്ഞതും പറയാതെ പോയതുമായ നാട്ടിൻപുറത്തെ കുശുമ്പും കുന്നായ്മയും മലയാളികൾ ലോകത്തിൻ്റെ ഏതു ഭാഗത്തു പോയാലും കൂടത്തിൽ കൊണ്ടുപോകുന്നത് സർവ്വസാധാരണമാണ്. പതിയെ എങ്കിലും പിന്നീടതുണ്ടാക്കുന്ന പൊല്ലാപ്പും ചെറുതൊന്നുമല്ല.

‘മറയ്ക്കുവാനാകാത്ത ചില്ല് ജാലകങ്ങൾ’ സാങ്കല്പികതയുടെ ചിറകിലിരുന്നെയ്യുന്ന ഒളിയമ്പുകളാണ്. ഒരു പക്ഷേ പല ചില്ലുജാലകങ്ങളുടെയും തിരശ്ശീലകൾ ഈ അമ്പുകൾ കീറി മുറിച്ചേക്കാം. യുകെ മലയാളികളുടെ ജീവിതങ്ങളുമായി പലതിനും സാദൃശ്യമുണ്ടായേക്കാം. ഇതിലെ കഥാപാത്രങ്ങൾ ഞാനാണോ അവനാണോ അതോ അവളാണോ എന്നൊക്കെ ഒരുപക്ഷേ പലർക്കും തോന്നിയേക്കാം. സാദ്യശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം.

പ്രചാരണത്തിൽ യൂറോപ്പിൽ മുൻനിരയിൽ നിൽക്കുന്ന മലയാളം യുകെ ന്യൂസിൽ എല്ലാ ഞായറാഴ്ചകളിലുമാണ് മറയ്ക്കുവാനാകാത്ത ചില്ല് ജാലകങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഓരോ ലക്കവും ആകാംഷയുണർത്തുന്ന ഈ ലേഘനപരമ്പര കൈകാര്യം ചെയ്യുന്നത് യുകെ മലയാളിയായ ഷാനോ എം കുമരനാണ്. മലയാളം യുകെ ന്യൂസ് ഉൾപ്പെടെ നിരവധി മാധ്യമങ്ങളിൽ ഷാനോയുടെ ലേഖനങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒക്ടോബർ ഇരുപത് ഞായറാഴ്ച മുതൽ മറയ്ക്കുവാനാകാത്ത ചില്ലുജാലകങ്ങൾ നിങ്ങളുടെ സ്വീകരണ മുറികളിലെത്തും.