ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഓൺലൈനിൽ വാങ്ങിയ മരുന്നുകളിൽ നിറ്റാസെൻസ് പോലുള്ള മാരകമായ സിന്തറ്റിക് ഒപിയോയിഡുകൾ അടങ്ങിയതായി റിപ്പോർട്ട്. ഇത്തരം വ്യാജ മരുന്നുകൾ കഴിച്ചത് വഴി നൂറുകണക്കിന് ആളുകൾക്ക് തങ്ങളുടെ ജീവൻ നഷ്ടമായെന്നും റിപ്പോർട്ടിൽ പറയുന്നു. ഹെറോയിനെക്കാളും ഫെൻ്റനൈലിനേക്കാളും ശക്തിയേറിയ മയക്ക് മരുന്നാണ് നിറ്റാസെനുകൾ. ഉറക്ക പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾ ഓൺലൈൻ വഴി ഡയസെപാം പോലുള്ള നിയമാനുസൃത മരുന്നുകൾ വാങ്ങിയതിലാണ് ഇത് കണ്ടെത്തിയത്. നാഷണൽ ക്രൈം ഏജൻസിയുടെ കണക്കനുസരിച്ച്, ഒരു വർഷത്തിനുള്ളിൽ 278 മരണങ്ങൾ വ്യാജ മരുന്നുകൾ കഴിച്ചതിനെ തുടർന്ന് ഉണ്ടായിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ പ്രശ്നത്തിൻ്റെ തീവ്രത എടുത്തുകാണിക്കുന്നതാണ് 23-കാരനായ ഓപ്പറ ഗായകനായ അലക്‌സ് ഹാർപത്തിൻെറ മരണം. സ്നാക്‌സ് ആണെന്ന് കരുതിയ നിറ്റാസെൻ കലർന്ന പദാർത്ഥം അറിയാതെ കഴിച്ചതിനെ തുടർന്ന് അദ്ദേഹം മരിക്കുകയായിരുന്നു. അദ്ദേഹത്തിൻെറ അമ്മ ആൻ ജാക്വസിനോട് തൻ്റെ മകൻ്റെ മരണം സഡൻ അഡൽറ്റ് ഡെത്ത് സിൻഡ്രോം മൂലമാകാമെന്ന് ആദ്യം കരുതിയത്. പിന്നീട് സിന്തറ്റിക് ഒപിയോയിഡുമായി ബന്ധപ്പെട്ട മരണമാണെന്ന് കണ്ടെത്തുകയായിരുന്നു. ആൻ ജാക്വസ് തൻെറ മകൻെറ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് മരണത്തിൻ്റെ യഥാർത്ഥ കാരണം പുറം ലോകം അറിഞ്ഞത്.

യുകെയിലെ ദേശീയ ഡ്രഗ് പരിശോധന സേവനമായ വെഡിനോസിൻെറ റിപ്പോർട്ട് പ്രകാരം, വിപണിയിൽ ലഭ്യമാകുന്ന ബെൻസോഡിയാസെപൈൻസ്, സ്ലീപ്പ് എയ്ഡ്സ്, കൂടാതെ പ്രോമെതസൈൻ പോലുള്ള അലർജി മരുന്നുകൾ എന്നിവയുടെ വ്യാജ മരുന്നുകളിൽ നിറ്റാസീനുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ മാരകമായ അപകടസാധ്യതകളെ കുറിച്ച് അറിയാതെ, കുറിപ്പടികൾ ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ വ്യാജ ഉത്പന്നങ്ങളിലേക്ക് ആളുകൾ തിരിയുമെന്ന് വിദഗ്ധർ പറയുന്നു. ഈ സിന്തറ്റിക് ഒപിയോയിഡുകളുടെ വർദ്ധനവിനെ പ്രതിരോധിക്കാൻ, യുകെ ഗവൺമെൻ്റ് അടുത്തിടെ നിറ്റാസെനുകൾ ഉൾപ്പെടെയുള്ള ഈ പദാർത്ഥങ്ങളിൽ പലതും ക്ലാസ് എ മരുന്നുകളായി പുനർവർഗ്ഗീകരിച്ചിരുന്നു. ഇവ പിടിക്കപ്പെടുന്നവർക്ക് കഠിന ശിക്ഷ ലഭിക്കും.