ജോസ്‌ന സാബു സെബാസ്റ്റ്യൻ

സെക്സ് കുറഞ്ഞാൽ സ്ത്രീകൾക്ക് ആയുസു കുറയുമെന്ന് കരുതി ആയുസ് കൂട്ടാൻ ദൃടങ്കപുളകിതരായി നിൽക്കുന്ന ആങ്ങളമാരോടാണ് …
2005-2010 ലെ നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയുടെ (NHANES) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപകാല പഠനത്തിൽ, വളരെ അപൂർവ്വമായി ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഒരു തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെ അപേക്ഷിച്ച് മരിക്കാനുള്ള സാധ്യത 70% കൂടുതലാണെന്ന് കണ്ടെത്തി. അത് സത്യം തന്നെയാണ് …
അതായത് 20 നും 59 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ‘കുറഞ്ഞ ലൈംഗിക ആവൃത്തിയിൽ ഉൾപെട്ടാൽ അവരിൽ മരണസാധ്യത 70 ശതമാനത്തോളം കൂടുതലാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത് …

കൂടാതെ, വിഷാദരോഗമുള്ള വ്യക്തികൾക്ക് ആഴ്‌ചയിൽ ഒരിക്കൽ എങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ മരിക്കാനുള്ള സാധ്യത 197% കുറയുമെന്നും കണ്ടെത്തിയിട്ടുണ്ട് . ഈ കണ്ടെത്തലുകൾ ജോസ്‌ന സ്വന്തം ഉണ്ടാക്കിയ കണ്ടെത്തലുകളൊന്നുമല്ല കേട്ടോ മറിച്ചു ഇതൊക്കെ ജേണൽ ഓഫ് സൈക്കോസെക്ഷ്വൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട് .

കാരണം ആഴ്ചയിൽ ഒരിക്കലെങ്കിലുമുള്ള സെക്സ് സ്ത്രീകളിൽ എൻഡോർഫിൻ, ഓക്‌സിടോസിൻ എന്നിവയുടെ ഉത്പാദനം കൂട്ടി ഹൃദയമിടിപ്പും രക്തചംക്രമണവും വർദ്ധിപ്പിച്ച് ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു ..
അത് വഴി അവർക്ക് മാനസികാവസ്ഥ മെച്ചപ്പെടുത്താനും അതുവഴി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരത്തെ അണുബാധകൾക്കും രോഗങ്ങൾക്കും പ്രതിരോധിക്കാൻ കഴിയുമെന്നും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് … കാരണം ലൈംഗികബന്ധം നമ്മുടെ ശരീരത്തിൽ എൻഡോർഫിനുകൾ പുറത്തുവിടാൻ സഹായിക്കുകയും അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തടയും ചെയ്യുന്നു …
കൂടാതെ വിശ്രമവുമായി ബന്ധപ്പെട്ട പ്രോലക്റ്റിൻ എന്ന ഹോർമോണിന്റെ ഉത്പാദനം കാരണം ഇത് ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിച്ചു മൊത്തത്തിലുള്ള്ളൊരു വൈകാരിക ക്ഷേമത്തിന് സംഭാവന നൽകുന്നു.

എന്നും പറഞ്ഞു എന്നുമുള്ള ലൈംഗിക ബന്ധം മൂലം നൂറു വയസുവരെ ആയുസ് ആരോഗ്യം കിട്ടുമെന്ന് ഒരു റിസർച്ചും കാണിക്കുന്നില്ല, മറിച്ചു ആഴ്ചയിൽ ഒരിക്കലുള്ള ലൈംഗിക ബന്ധമാണ് എന്നുള്ള ലൈംഗിക ബന്ധത്തിനേക്കാൾ നല്ലത് എന്ന് ഉറപ്പിച്ചു തന്നെ പറയുന്നു …കൂടാതെ പ്രായമായ പുരുഷന്മാരിലെ ഉദ്ധാരണക്കുറവും ക്യാൻസറും തമ്മിലുള്ള ബന്ധവും സ്ത്രീകൾക്ക് ഇതിന് ഏറെക്കുറെ വെല്ലുവിളിയായി നിൽക്കുന്നു എന്ന കാര്യങ്ങളും കാരണങ്ങളായി കണ്ടെത്തിയിട്ടുണ്ട് …….
അപ്പോൾ സമയവും കാലവും പ്രായവും ഒന്നും നമുക്ക് ഒന്നിനും കൂട്ട് നിൽക്കില്ല എന്ന് മനസിലാക്കി മുന്നോട്ടു പോവുക ഗയിസ് ..