ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്തവർഷം മുതൽ ബിബിസി ലൈസൻസ് ഫീസിൽ വർദ്ധനവ് ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. 2022 -ൽ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ 2027 വരെ ഓരോ വർഷവും പണപ്പെരുപ്പത്തിന് ആനുപാതികമായി ടെലിവിഷൻ ലൈസൻസ് വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത് . അടുത്ത സാമ്പത്തിക വർഷം മുതൽ കഴിഞ്ഞവർഷം ഉപയോഗിച്ചിരുന്ന പ്രതിമാസ പണപെരുപ്പ നിരക്കിനു പകരം വാർഷിക പണപെരുപ്പ നിരക്ക് കണക്കാക്കിയാണ് വർദ്ധനവ് നിലവിൽ വരുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


വർദ്ധനവ് നിലവിൽ വരുന്നതോടെ ടെലിവിഷൻ ലൈസൻസിന്റെ വില 2025 -ൽ 5 പൗണ്ട് മുതൽ 174.50 പൗണ്ട് വരെ ഉയരും . വർദ്ധനവ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് പിൻതുണ നൽകുമെന്ന് ഡിപ്പാർട്ട്മെൻറ് ഫോർ കൾച്ചർ, മീഡിയ ആൻഡ് സ്പോർട്ട് (ഡിസിഎം എസ് ) അറിയിച്ചിട്ടുണ്ട്. ബിബിസിയുടെ നടത്തിപ്പിനായാണ് ടിവി ലൈസൻസ് ഫീ ഉപയോഗിക്കുന്നത്. ബിബിസി ഷോകൾക്കും സേവനങ്ങൾക്കും ഒപ്പം ഭാവിയിലെ വികസന പ്രവർത്തനങ്ങളെ ശരിയായ ദിശയിൽ നയിക്കുന്നതിനെ കുറിച്ചും കൂടുതൽ അവലോകനം നടത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.


സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ലളിതമായ പെയ്മെൻറ് പ്ലാനുകൾ നൽകുമെന്നാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന 9000 ലധികം കുടുംബങ്ങൾക്ക് സർക്കാർ സഹായം പ്രയോജനം ചെയ്യും. ഇവർക്ക് രണ്ടാഴ്ചയിൽ ഒരിക്കലോ പ്രതിമാസ തവണകളായോ ഫീസ് അടയ്ക്കാനുള്ള അവസരം ഉണ്ടാകുമെന്ന് കള്‍ച്ചറല്‍ സെക്രട്ടറി ലിസ നാന്‍ഡി വ്യക്തമാക്കിയിരുന്നു.