നാറ്റോ അംഗത്വത്തിന് പകരമായി അധിനവേശ പ്രദേശങ്ങളുടെ നിയന്ത്രണം റഷ്യയ്ക്ക് വിട്ടു നല്കാന് തയ്യാറാണെന്ന സൂചനയുമായി ഉക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി.
കീവിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നാറ്റോ സുരക്ഷ ഉറപ്പ് നല്കുകയാണെങ്കില് അധിനവേശ പ്രദേശങ്ങളില്‍ റഷ്യന്‍ നിയന്ത്രണം അംഗീകരിക്കാന്‍ തയ്യാറാണെന്ന് സ്കൈ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ സെലന്‍സ്കി വ്യക്തമാക്കി.
കൂടുതല്‍ പ്രദേശങ്ങള്‍ പുടിന് പിടിച്ചെടുക്കാതിരിക്കാന്‍ വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും സെലന്‍സ്കി പറഞ്ഞു. 2014 ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയ ഉള്‍പ്പെടെയുള്ള ഉക്രേനിയന്‍ പ്രദേശം വിട്ടുകൊടുക്കുന്നതിനെ നേരത്തെ സെലന്‍സ്കി ശക്തമായി എതിര്‍ത്തിരുന്നു.
മുന്‍നിലപാടില്‍ നിന്നുമുള്ള സെലന്‍സ്കിയുടെ മാറ്റം മൂന്ന് വര്‍ഷമായി നീണ്ടുനില്‍ക്കുന്ന ഉക്രെയ്ന്-റഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധത്തിന്റെ ചൂടേറിയ ഘട്ടം അവസാനിപ്പിക്കണമെങ്കില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള ഉക്രെയ്നിന്റെ പ്രദേശം നാറ്റോ കുഴക്കീഴില്‍ വരേണ്ടതുണ്ട്.
ഏത് ക്രമീകരണവും ഉക്രെയ്ന്റെ അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ട അതിര്‍ത്തികള്‍ തുടര്‍ന്നും അംഗീകരിക്കണമെന്നും അധിനിവേശ പ്രദേശങ്ങള്‍ തത്വത്തില്‍ ഉക്രെയ്ന്റെ ഭാഗമായി തുടരുമെന്നും സെലന്‍സ്കി വ്യക്തമാക്കി. ഭാവിയില്‍ റഷ്യന്‍ ആക്രമണം തടയുന്നതിന് നാറ്റോ പിന്തുണയുള്ള വെടിനിര്‍ത്തല്‍ നിര്‍ണായകമാണെന്നും അദേഹം പറഞ്ഞു.
ഉക്രെയ്ന് കടുത്ത പ്രതിരോധം തീര്‍ത്തിട്ടും ഡൊനെറ്റ്സ്ക്, ലുഹാന്‍സ്, കെര്‍സണ്‍, സപ്പോരിജിയ എന്നിവയുള്‍പ്പെടെയുള്ള ഉക്രെയ്ന്റെ ഏകദേശം 20 ശതമാനം റഷ്യയുടെ നിയന്ത്രണത്തിലാണ്.
Leave a Reply